Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ പതിപ്പ്...

വ്യാജ പതിപ്പ് കാണില്ലെന്ന് ജനം തീരുമാനിച്ചാൽ സിനിമയുടെ ശാപം തീരും ^ടോവിനോ തോമസ്

text_fields
bookmark_border
വ്യാജ പതിപ്പ് കാണില്ലെന്ന് ജനം തീരുമാനിച്ചാൽ സിനിമയുടെ ശാപം തീരും -ടോവിനോ തോമസ് കൊച്ചി: വ്യാജ പതിപ്പ് കാണില്ലെന്ന് ജനം തീരുമാനിച്ചാല്‍ മലയാള സിനിമയുടെ പൈറസി ശാപം തീരുമെന്ന് നടന്‍ ടോവിനോ തോമസ്. കോടികള്‍ മുടക്കി നിര്‍മിച്ച സിനിമ തിയറ്ററില്‍ റിലീസ് ചെയ്യുന്നതി​െൻറ തൊട്ടടുത്ത ദിവസം വ്യാജന്‍ പുറത്തിറങ്ങും. നിയമപരമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഫലപ്രദമായി അവയെ തടയാനോ സിനിമക്കുണ്ടാകുന്ന നഷ്ടം നികത്താനോ കഴിയുന്നില്ല. 'അഭിയുടെ കഥ അനുവി​െൻറയും' എന്ന പുതിയ ചിത്രത്തി​െൻറ പ്രചാരണാര്‍ഥം നടത്തിയ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും ഇന്ത്യക്കുവെളിയിൽനിന്നാണ് സിനിമകൾ നെറ്റിൽ അപ്ലോഡ് ചെയ്യുന്നത്. കേരള പൊലീസും സൈബർ വിദഗ്ധരും സാധ്യമായതൊക്കെയും ചെയ്യുന്നുണ്ട്. പക്ഷേ, വ്യാജ പതിപ്പുകൾ യഥേഷ്ടം ഉണ്ടാകുന്നു. സിനിമ അതി​െൻറ എല്ലാ സാങ്കേതിക തികവോടുംകൂടി തിയറ്ററിൽ മാത്രമേ കാണൂവെന്ന് പ്രേക്ഷകർ ചിന്തിച്ചാല്‍ വ്യാജന്‍ പുറത്തിറങ്ങുന്നത് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലെ ആദ്യ വനിത സിനിമാട്ടോഗ്രാഫറായ ബി.ആര്‍. വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും. ഒരേ സമയം മലയാളത്തിലും തമിഴിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിൽ പിയ ബാജ്പയിയാണ് നായിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story