Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.വൈ.സി ഹാജരാക്കണം

കെ.വൈ.സി ഹാജരാക്കണം

text_fields
bookmark_border
മൂവാറ്റുപുഴ: സബ് ട്രഷറിയിൽ സേവിങ്സ് ബാങ്ക് ഇടപാട് നടത്തുന്നവർ കെ.വൈ.സി (നോ യുവർ കസ്റ്റമർ) ഫോമുകൾ ട്രഷറിയിൽ ഹാജരാക്കണമെന്ന് ഓഫിസർ അറിയിച്ചു. വിജയ ലൈബ്രറിക്ക് ഒന്നാം സ്ഥാനം മൂവാറ്റുപുഴ: ജില്ല ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയിൽ കാലാമ്പൂര് വിജയ ലൈബ്രറി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലൈബ്രറി കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എയിൽനിന്ന് പ്രസിഡൻറ് കുട്ടപ്പൻ പിള്ള അവാർഡ് ഏറ്റുവാങ്ങി. സ്കൂൾ ഗ്രൗണ്ട് ഉദ്ഘാടനം മൂവാറ്റുപുഴ: നഗരസഭ 3.5 ലക്ഷം രൂപ മുടക്കി നവീകരിച്ച ടൗൺ യു.പി സ്കൂൾ ഗ്രൗണ്ടി​െൻറ ഉദ്ഘാടനം ചെയർപേഴ്സൻ ഉഷ ശശിധരൻ നിർവഹിച്ചു. പ്രമീള ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.എ. സഹീർ, ഷൈല അബ്ദുല്ല, പി.വൈ. നൂറുദ്ദീൻ, സി.എ. റംലത്ത് ബീഗം, സി.എം. ഷുക്കൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story