Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്ഷത്തൈ വിതരണം

വൃക്ഷത്തൈ വിതരണം

text_fields
bookmark_border
കൊച്ചി: തേക്ക് സ്റ്റമ്പും ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വൃക്ഷത്തൈകളും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി മണിമല റോഡിെല എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്‌സ് വളപ്പില്‍ ഇൗ മാസം ഒമ്പത് മുതല്‍ വിതരണം ചെയ്യും. തേക്ക് സ്റ്റമ്പ് ഒന്നിന് ഏഴുരൂപ നിരക്കിലും വലിയ കൂടത്തൈ ഒന്നിന് 45 രൂപ, ചെറിയ കൂടത്തൈ ഒന്നിന് 17 രൂപ നിരക്കിലും ലഭിക്കും. ആവശ്യക്കാര്‍ ഇ-മെയില്‍ വഴിയോ എസ്.എം.എസ് വഴിയോ ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം. കണ്ടല്‍തൈകളും ചതുപ്പുനിലങ്ങളില്‍ െവച്ചുപിടിപ്പിക്കാന്‍ കഴിയുന്ന മറ്റിനം വൃക്ഷത്തൈകളും ഒരുക്കുന്നുണ്ട്. കണ്ടൽതൈകള്‍ െവച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്തുകള്‍ സന്നദ്ധത അറിയിക്കണം. ഇ-മെയില്‍: harithakeralam18@gmail.com, എസ്.എം.എസ് ചെയ്യേണ്ട നമ്പര്‍: 9447979141, ഫോണ്‍: 0484 2344761. കാത്ലാബ് ടെക്‌നീഷ്യൻ ഒഴിവ് കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ബി.സി.വി.ടി/ ഡി.സി.വി.ടി യോഗ്യതയും ഇക്കോ, ടി.എം.ടി, ഹോള്‍ഡര്‍, കാത്ലാബ് എന്നിവയില്‍ പ്രാവീണ്യവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള കാത്ലാബ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താൽപര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളിയാഴ്ച രാവിലെ 11ന് സൂപ്രണ്ടി​െൻറ ഓഫിസില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കണം. ദേശീയ ഓപൺ ഡാറ്റ ആൻഡ് ഡാറ്റ റെപ്പോസിറ്ററീസ് സമ്മേളനം തുടങ്ങി കൊച്ചി: കൊച്ചി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഓപൺ ഡാറ്റ ആൻഡ് ഡാറ്റ റെപ്പോസിറ്ററീസ് സമ്മേളനത്തിന് തുടക്കമായി. ഡൽഹി നാഷനൽ ഇൻഫോമാറ്റിക്സ് സ​െൻറർ ഡയറക്ടർ ജനറൽ ഡോ. നീത വർമ വിഡിയോ കോൺഫറൻസ് മുഖേന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. നേവൽ റിസർച് ബോർഡ് സയൻറിഫിക് കമ്പ്യൂട്ടിങ് പാനൽ മേധാവി ഡോ. കെ. പൗലോസ് ജേക്കബ്, ഐ.സി.എസ്.യു-നാഷനൽ കമ്മിറ്റി അംഗം ഡോ. ഉഷ മുജോ മുൻഷി, ലോക്സഭ മുൻ അഡീഷനൽ സെക്രട്ടറി ഡോ. ആർ.കെ. ബദ്ദ, സിൻഡിക്കേറ്റ് അംഗം ഡോ. എൻ. ചന്ദ്രമോഹനകുമാർ, തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാല ലൈബ്രറി അഡ്വൈസർ പി. ജയരാജൻ, കുസാറ്റ് പരീക്ഷ കൺേട്രാളർ ഡോ. സുനിൽ കെ. നാരായണൻകുട്ടി, സർവകലാശാല ലൈേബ്രറിയൻ ഇൻചാർജ് ഡോ. സി. ബീന എന്നിവർ സംസാരിച്ചു. ഗവേഷണത്തിലൂടെയുള്ള അറിവി​െൻറ ഉൽപാദനം, ശേഖരണം, ശാസ്ത്രീയമായ സംവിധാനം ചെയ്യൽ, വിനിമയം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story