Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:02 AM GMT Updated On
date_range 2018-03-07T10:32:59+05:30പ്രീത ഷാജിയുടെ സമരപ്പന്തൽ സന്ദർശിച്ചു
text_fieldsകളമശ്ശേരി: ജപ്തി ഭീഷണിക്കെതിരെ 18 ദിവസമായി വീടിനുമുന്നിൽ നിരാഹാരസമരം നടത്തുന്ന പ്രീത ഷാജിയുടെ സമരപ്പന്തലിൽ വെൽെഫയർ പാർട്ടി നേതാക്കളെത്തി. ജില്ല സെക്രട്ടറിമാരായ കെ.എച്ച്. സദഖത്ത്, പി.ഇ. ഷംസുദ്ദീൻ, വനിത വിഭാഗം ജില്ല കൺവീനർ ആബിദ, മണ്ഡലം സെക്രട്ടറി ടി.എ. നിസാർ എന്നിവരാണ് സന്ദർശിച്ചത്. തുടർന്ന് സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു. മാലിന്യം ശേഖരിക്കാതെ ശുചീകരണ തൊഴിലാളികൾ പണിമുടക്കി കളമശ്ശേരി: സമയത്തിന് ശമ്പളം ലഭിക്കുന്നിെല്ലന്നും അടിസ്ഥാനസൗകര്യങ്ങളില്ലെന്നും ചൂണ്ടിക്കാട്ടി കളമശ്ശേരി നഗരസഭ ശുചീകരണ തൊഴിലാളികൾ മാലിന്യം ശേഖരിക്കാതെ പണിമുടക്കി. വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന 34 തൊഴിലാളികളാണ് രാവിലെ മുതൽ മാലിന്യയാർഡിന് മുന്നിൽ കുത്തിയിരുന്നത്. ഇതേതുടർന്ന് കഴിഞ്ഞ മൂന്നുദിവസത്തെ അടുക്കളമാലിന്യം വീടുകളിൽ കെട്ടിക്കിടക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ തൊഴിലാളികളുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ വിഷയം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. അതനുസരിച്ച് നഗരസഭ അധ്യക്ഷയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ശമ്പളം ബുധനാഴ്ച നൽകാമെന്നും മറ്റടിസ്ഥാന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നും തൊഴിലാളികൾക്ക് ഉറപ്പ് നൽകി. അതോടെ ജീവനക്കാർ പണിമുടക്ക് അവസാനിപ്പിച്ചു. അതേസമയം, നഗരസഭ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. പല കാര്യങ്ങളും തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥരും ഭരണത്തിലെ ചിലരും ചേർന്ന് നേരിട്ട് നടപ്പാക്കുകയാണെന്നാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആരോപിക്കുന്നത്.
Next Story