Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണ ജാഥ സമാപിച്ചു

പ്രചാരണ ജാഥ സമാപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ കാൽനട . ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ക്യാപ്റ്റനായ ജാഥ പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. പി.എ. രാജു അധ്യക്ഷത വഹിച്ചു. വാളകം പഞ്ചായത്തുപടിയിൽ തുടങ്ങി അമ്പലംപടി, മുടവൂർ പള്ളിത്താഴം, ഇ.ബി ജങ്ഷൻ, പള്ളിപ്പടി വഴി പര്യടനം നടത്തി പായിപ്ര കവലയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ സുജാത സതീശൻ, ടി.പി. സൈജു, മറിയം ബീവി നാസർ, എം.എ. നൗഷാദ്, ആർ. സുകുമാരൻ, ടി.എ. െമായ്തീൻ എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് 14ന് കലക്ടറേറ്റ് ഉപരോധിക്കുന്നതി​െൻറ ഭാഗമായാണ് ജാഥ നടത്തിയത്. കുട്ടികള്‍ക്ക് -സൈക്കിൾ വിതരണം ചെയ്തു മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയില്‍ പട്ടികജാതി വിഭാഗം പദ്ധതി പ്രകാരം കുട്ടികള്‍ക്ക് പഠനോപകരണങ്ങളായി 16 സൈക്കിളുകളും 16 മേശയും കസേരയും വിതരണം ചെയ്തു. ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.എ. സഹീര്‍, സി.എം. സീതി, ഉമാമത്ത് സലീം, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, കെ.എ. അബ്ദുല്‍ സലാം, പി.പി. നിഷ, ഷൈല അബ്ദുല്ല, ജയകൃഷ്ണന്‍ നായര്‍, പി.വൈ. നൂറുദ്ദീന്‍, കെ.ജെ. സേവ്യര്‍, സന്തോഷ് കുമാര്‍, ജിനു മാടേയ്ക്കല്‍, പി.എസ്. വിജയകുമാര്‍, െജയ്‌സണ്‍ തോട്ടത്തില്‍, നഗരസഭ സെക്രട്ടറി വി.പി. ഷിബു, എച്ച്.എസ്. ഗീത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story