Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാറമടയിലെ കരിങ്കല്‍...

പാറമടയിലെ കരിങ്കല്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

text_fields
bookmark_border
അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കരിങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. നിയമങ്ങള്‍ കാറ്റില്‍ പറത്തിയും അമിതവില ഇൗടാക്കിയുമാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ സമീപവാസികള്‍ക്കും വീടുകള്‍ക്കും കൃഷിക്കും ദുരിതം വിതക്കുന്നതായി വ്യാപക പരാതിയുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കും പാറമട ശല്യമായിരിക്കുകയാണ്. റോഡുകള്‍ തകര്‍ന്നു. പൊടിയും ശബ്ദമലിനീകരണവും മറ്റ് പല പാരിസ്ഥിതിക പ്രശ്നങ്ങളും നേരിടുന്ന സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍ അടക്കം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചോളം എക്സ്കവേറ്ററുകളും അത്യുഗ്ര സ്ഫോടക വസ്തുക്കളും യന്ത്രങ്ങളും ഉപയോഗിച്ചാണ് പാറമടയില്‍ പ്രവര്‍ത്തനം നടത്തുന്നത്. പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നതും വ്യാപകമാണ്. പാറമടയുടെ പ്രവര്‍ത്തനംമൂലം മേഖലയില്‍ കുടിവെള്ള പ്രശ്നവും രൂക്ഷമാണ്. ചില രാഷ്്ട്രീയ കക്ഷി നേതാക്കളും പൊലീസും പാറമട ഉടമകള്‍ക്കാവശ്യമായ ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. അതിനിടെ പാറമട ഉടമകളുടെ വാടക ഗുണ്ടകളുടെ ഭീഷണിയും നേരിടേണ്ടിവന്നതോടെയാണ് നാട്ടുകാര്‍ സംഘടിതമായി ലോറികള്‍ തടഞ്ഞത്. സംഭവമറിഞ്ഞ് അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസി​െൻറ നേതൃത്വത്തില്‍ പൊലീസെത്തി നാട്ടുകാരെ മാറ്റി ലോറികള്‍ കടത്തി വിട്ടു. നാട്ടുകാരുമായി ചര്‍ച്ച നടത്തി നിയമവിരുദ്ധ പ്രവര്‍ത്തനം തടയുമെന്ന് ഉറപ്പുനല്‍കി. ജനദ്രോഹ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഇനിയും വാഹനങ്ങള്‍ തടഞ്ഞിട്ട് പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. ബസ് കാത്തുനില്‍പ് കേന്ദ്രം ഉദ്ഘാടനം അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കിഴേക്ക മേക്കാട് ഹരിതനഗര്‍ ബസ് കാത്തുനില്‍പ് കേന്ദ്രം ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.സി. സോമശേഖരന്‍, സ്ഥിരം സമിതി അധ്യക്ഷ ആനി കുഞ്ഞുമോന്‍, െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളായ കെ.സി. ജയന്‍, ബാബു ചക്യേത്ത്, പ്രശാന്ത് മോഹന്‍, കെ.കെ. മുരളി, സി.സി. ശശി, കെ.എസ്. സതീഷ്കുമാര്‍, ഓമന അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. മേക്കാട് ഹരിതനഗര്‍ െറസിഡൻറ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സന്നദ്ധ സേവനത്തിലൂടെയാണ് ബസ് കാത്തുനില്‍പ് കേന്ദ്രം നിര്‍മിച്ചത്. തെരുവുവിളക്ക് സ്ഥാപിക്കണം അങ്കമാലി: ദേശീയപാതയിൽനിന്ന് പുളിയനം, മാള ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള എളവൂർ മേൽപാലത്തിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മൈനോറിറ്റി കോൺഗ്രസ് ജില്ല സെക്രട്ടറി ജോഷി പറോക്കാരൻ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിന് പരിഹാരം കാണുന്നതിനും തെരുവുവിളക്ക് അത്യാവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story