Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 5:02 AM GMT Updated On
date_range 2018-03-05T10:32:57+05:30ശ്രീനാരായണ വിദ്യാപീഠം സ്കൂളിലെ സമരം 13ാം ദിവസത്തിലേക്ക്
text_fieldsതൃപ്പൂണിത്തുറ: ശ്രീനാരാണ വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ജീവനക്കാരും നടത്തുന്ന സമരം 13ാം ദിവസത്തിലേക്ക്. റിലേ നിരാഹാര സമരം തുടങ്ങിയിട്ട് തിങ്കളാഴ്ച അഞ്ച് ദിവസമാകും. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സി.ബി.എസ്.ഇ നിയമപ്രകാരം ക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം അധ്യാപകരും ജീവനക്കാരും ഫെബ്രുവരി 21 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. മാർച്ച് ഒന്നുമുതൽ രണ്ട് അധ്യാപകർ വീതമാണ് റിലേ നിരാഹാര സമരം നടത്തുന്നത്. സമരം ഒത്തുതീർപ്പാക്കാൻ കലക്ടർ ഇടപെട്ട് വ്യാഴാഴ്ച ചർച്ച നിശ്ചയിച്ചിട്ടുണ്ട്. കേരള അൺ എയിഡഡ് സ്കൂൾ എംപ്ലോയീസ് യൂനീയൻ സംസ്ഥാന പ്രസിഡൻറ് സുധീർ ജി. കൊല്ലാറയും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, സമരക്കാരുടെ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻറ് പൊലീസിൽ പരാതി നൽകിയിരുന്നു. അനുകൂല നടപടിയുണ്ടാകാതിരുന്നതിനാൽ ഇവർ ഹൈകോടതിയെ സമീപിച്ചു. കോടതി തിങ്കളാഴ്ച ഹരജി പരിഗണിച്ചേക്കും.
Next Story