Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമൃത്: 228 കോടിയുടെ...

അമൃത്: 228 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം ^എം.പി

text_fields
bookmark_border
അമൃത്: 228 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം -എം.പി ആലപ്പുഴ: നഗരത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 228 കോടിയുടെ വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി കെ.സി. വേണുഗോപാൽ എം.പി. പദ്ധതി അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 128 കോടിയുടെ കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചതായും ഈമാസം തന്നെ പൂർത്തിയാക്കി പണി ആരംഭിക്കുമെന്നും എം.പി പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ പഴയ കുടിവെള്ള പൈപ്പ്‌ ലൈനുകൾ മാറ്റിയിടും. ഒപ്പം നഗരത്തിൽ നാല് ടാങ്കുകൾ സ്ഥാപിച്ച് ശുദ്ധജല വിതരണം കാര്യക്ഷമമാക്കും. നഗര ഗതാഗത നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ഫുട്പാത്തുകൾ പണിയും. ഒന്നാംഘട്ടത്തിൽ ഇതി​െൻറ ടെൻഡർ നടപടികൾ ആരംഭിച്ചു. നഗരത്തിലെ തോടുകളുടെ നവീകരണത്തിന് 46 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിൽ 50 ശതമാനം ടെൻഡർ നടപടി പൂർത്തിയായി. ബാക്കിയുള്ളവ ഈമാസം തന്നെ പൂർത്തിയാക്കുമെന്നും അടുത്തമാസം നിർമാണം ആരംഭിക്കാമെന്നും നഗരസഭ ചെയർമാൻ തോമസ് ജോസഫ് യോഗത്തിൽ ഉറപ്പുനൽകി. നഗര ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാൻ 14.01 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ ഏഴ് പാർക്കുകൾ നഗരാതിർത്തിയിൽ നിർമിക്കാനും രൂപരേഖയായി. ചാത്തനാട്, ജനറൽ ആശുപത്രി, വാടക്കൽ ബീച്ച്, വലിയചുടുകാട് തുടങ്ങിയ ഇടങ്ങളിലാണ് പാർക്കുകൾ നിർമിക്കുക. ഇതിനായി 4.36 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ടൗൺ സ്‌ക്വയർ കൂടുതൽ ജനോപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ ഒരു കോടി നീക്കിവെച്ചു. ഭവന നിർമാണ പദ്ധതിയായ പി.എം.എ.വൈ പ്രകാരം 3279 അപേക്ഷകൾ അംഗീകരിച്ചു. ഇതിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായി 1268 അപേക്ഷകരുമായി ധാരണപത്രം ഒപ്പുവെച്ചു. 18.33 കോടി രൂപ ഇതിനോടകം െചലവഴിച്ചെന്നും എം.പി പറഞ്ഞു. ഒരു കോടി രൂപയോളം െചലവഴിച്ച് നിർമിച്ച അഗതികൾക്കുള്ള ശാന്തിമന്ദിരം ഒരു മാസത്തിനകം തുറന്നുകൊടുക്കും. ഇനിയും അന്തിമാനുമതി നൽകിയിട്ടില്ലാത്ത പദ്ധതികൾക്ക് ഈമാസം 20ന് മുമ്പ് ഉത്തരവ് ഇറക്കണമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക മോണിറ്ററിങ് സെൽ തുടങ്ങണമെന്നും എം.പി നഗരസഭയോട് നിർദേശിച്ചു. അവലോകന യോഗത്തിൽ കലക്ടർ ടി.വി. അനുപമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മോളി ജേക്കബ്, നഗരസഭ സെക്രട്ടറി ജഹാൻഗീർ, എൻജിനീയർ അനിൽകുമാർ, വിവിധ വകുപ്പ് തലവന്മാർ എന്നിവരും പങ്കെടുത്തു. കായൽ വിനോദ സഞ്ചാരത്തിന് സാധ്യതകൾ തേടി തഴുപ്പ് ഗ്രാമം അരൂർ: ഉൾനാടൻ കായൽ വിനോദ സഞ്ചാരത്തിന് സാധ്യതകൾ തേടി തഴുപ്പ് ഗ്രാമം. പുന്നമട കഴിഞ്ഞാൽ കായൽ ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കുത്തിയതോട്ടിലെ തഴുപ്പ്. സ്വച്ഛവും ശാന്തവുമായ കായലിലൂടെ ചെറിയ ഹൗസ്ബോട്ടുകളിലൂടെയുള്ള യാത്ര സുഖകരമായ അനുഭവമാണ് യാത്രക്കാർക്ക് നൽകുന്നത്. ഗ്രാമീണ ജീവിതത്തി​െൻറ നേർക്കാഴ്ചകളാണ് തഴുപ്പ് സമ്മാനിക്കുന്നത്. മീൻപിടിത്തവും കയർപിരിയും ഓലമെടയലുമെല്ലാം വിദേശികൾ നേരിട്ടറിയാൻ തഴുപ്പിനെയാണ് ആശ്രയിക്കുന്നത്. അതിനാൽ ഈ പ്രദേശം ടൂറിസത്തിന് ഏറെ പ്രാധാന്യം അർഹിക്കുന്നു. സ്വകാര്യ സംരംഭകരാണ് ഈ മേഖലയിലധികവും. വിനോദ സഞ്ചാരികളുടെ വരവ് തഴുപ്പ് മേഖലയിൽ സാമ്പത്തിക ഉണർവിനും കാരണമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story