Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:06 AM GMT Updated On
date_range 2018-03-04T10:36:00+05:30യുവാവിെൻറ മരണം കൊലപാതകമെന്ന്; ഒപ്പം താമസിച്ചിരുന്നവർ കസ്റ്റഡിയിൽ
text_fieldsകോലഞ്ചേരി: യുവാവിെൻറ മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ഒപ്പം താമസിച്ചിരുന്നവരെ കസ്റ്റഡിയിലെടുത്തു. മറ്റക്കുഴിയിൽ വാടകക്ക് താമസിച്ചിരുന്ന പഞ്ചാബ് സ്വദേശി ഭുൽബീന്ദർ സിങ്ങാണ് മരിച്ചത്. സംശയമുയർന്നതിനെ തുടർന്നാണ് ഒപ്പം താമസിക്കുന്ന മൂന്നുപേരെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെട്രോ െറയിൽ ജോലിക്കെത്തിയ ഇവർ മാസങ്ങളായി മറ്റക്കുഴിക്കടുത്ത പണിക്കരുപടിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ 28ന് ഉച്ചകഴിഞ്ഞാണ് ഭുൽബീന്ദർ സിങ്ങിനെ മരിച്ചനിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചത്. മൃതദേഹത്തിലെ പരിക്കുകൾ സംശയമുയർത്തി. മദ്യപിച്ചുണ്ടായ തർക്കത്തിനും കൈയാങ്കളിക്കുമിടയിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നെന്നാണ് സൂചന. കസ്റ്റഡിയിലുള്ളവരെല്ലാം ഒരേ നാട്ടുകാരും ബന്ധുക്കളുമാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Next Story