Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്​റസാ ഫെസ്​റ്റ്​:...

മദ്​റസാ ഫെസ്​റ്റ്​: ഒാവറോൾ ചാമ്പ്യൻഷിപ്​ തിരുവനന്തപുരത്തിന്​

text_fields
bookmark_border
കൊല്ലം: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സമിതി നടത്തിവന്ന മദ്റസാ ഫെസ്റ്റ് വർക്കല മന്നാനിയ്യ കാമ്പസിൽ സമാപിച്ചു. എട്ട് ജില്ലകളിൽനിന്ന് നാല് വിഭാഗത്തിൽ 12 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ 900ഒാളം പ്രതിഭകളാണ് സംസ്ഥാന തലത്തിൽ മാറ്റുരച്ചത്. മന്നാനിയ്യ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പൽ അബൂബക്കർ ഹസ്രത്ത് പതാക ഉയർത്തി. സമാപനസമ്മേളനം ദക്ഷിണകേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡൻറ് വി.എം. മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമക്ക് ഇമാംസ് കൗൺസിലുമായി ബന്ധമില്ലെന്നും ആ സംഘടനയിൽ ബന്ധമുള്ള ആരെയും ആസന്നമായ ജംഇയ്യതി​െൻറ തെരഞ്ഞെടുപ്പിൽ പെങ്കടുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡൻറ് െതാടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷതവഹിച്ചു. ബീരാൻ കുട്ടി ഹസ്രത്ത് കുളപ്പുറം, എം.എം. ബാവാ മൗലവി, പുലിപ്പാറ അബ്ദുൽ ഹക്കീം മൗലവി, കടയ്ക്കൽ ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ തിരുവനന്തപുരം ജില്ല ഒാവറോൾ ചാമ്പ്യൻഷിപ്പിന് അർഹരായി. രണ്ടാം സ്ഥാനം കോട്ടയവും മൂന്നാം സ്ഥാനം എറണാകുളം ജില്ലയും നേടി. ഹയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയും രണ്ടാം സ്ഥാനം എറണാകുളം ജില്ലയും മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയും നേടി. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി സമ്മാനവിതരണവും തേവലക്കര അലിയാരുകുഞ്ഞ് മൗലവി ഒന്നാം ഒാവറോൾ ട്രോഫിയും കെ.കെ. സുലൈമാൻ മൗലവി രണ്ടാം ട്രോഫിയും അബ്ദുൽ ജബ്ബാർ മൗലവി മൂന്നാം ട്രോഫിയും വിതരണം ചെയ്തു. ഹയർ വിഭാഗം ഒന്നാം ട്രോഫി വി.വി. അബ്ദുൽ ഹമീദ് മൗലവിയും രണ്ടാം ട്രോഫി ഷംസുദ്ദീൻ മൗലവിയും മൂന്നാം ട്രോഫി മുഹിയുദ്ദീൻ മൗലവിയും വിതരണം ചെയ്തു. എ.എം. ഇർഷാദ് ബാഖവി, മാണിക്കൽ നിസാർ മൗലവി എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി സ്വാഗതവും സിറാജുദ്ദീൻ അബ്റാരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story