Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 4:59 AM GMT Updated On
date_range 2018-03-04T10:29:57+05:30യു.ഡി.എഫ് രാപകൽ സമരം
text_fieldsആലുവ: ഓഖിയേക്കാൾ ഒരു മഹാദുരന്തം കേരളത്തിൽ സമീപകാലത്ത് വരാനിരിക്കുകയാണെന്നും ഈ പനി ദുരന്തത്തെ നേരിടാൻ മുന്നൊരുക്കവും ശുചീകരണവും നടത്താതെ ആരോഗ്യമന്ത്രിയും സർക്കാറും ഒളിച്ചുകളി നടത്തുകയാണെന്നും സംസ്ഥാന ആസൂത്രണ കമീഷൻ മുൻ അംഗം സി.പി. ജോൺ. യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ടാലറിയാതെ കൊണ്ടാൽമാത്രം അറിയുന്ന ഒരു സർക്കാറാണ് കേരളം ഭരിക്കുന്നത്. ജനാധിപത്യ മതേതരത്വ ഏകീകരണത്തിെൻറ കടയ്ക്കൽ കത്തിെവക്കുന്ന നയമാണ് ഇപ്പോഴും കോൺഗ്രസിനെ കുറ്റംപറയുന്ന സി.പി.എം തുടർന്നുവരുന്നതെന്നും ജോൺ പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, അൻവർ സാദത്ത് എം.എൽ.എ, ബി.എ. അബ്‌ദുൽ മുത്തലിബ്, ജോണി നെല്ലൂർ, ലിസി എബ്രഹാം, ജെബി മേത്തർ, അബ്‌ദുൽ ഗഫൂർ, ജോർജ് സ്‌റ്റീഫൻ, കെ.കെ. ജിന്നാസ്, കെ.വി. മുരളി, തോപ്പിൽ അബു, ദിലീപ് കപ്രശ്ശേരി, പി.ബി. സുനീർ, മുഹമ്മദ് ഷിയാസ്, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, ബാബു പുത്തനങ്ങാടി, ഡൊമിനിക് കാവുങ്കൽ, സാജിത സിദ്ദീഖ്, ജി. വിജയൻ, മുഹമ്മദ് ഷഫീഖ്, പരീത് കുമ്പശ്ശേരി, ബിജു തോമസ്, എം.ടി. ജേക്കബ്, വി.പി. ജോർജ്, ജോസി പി. ആൻഡ്രൂസ്, പി.ജെ. സുനിൽകുമാർ, കെ.കെ. ജമാൽ, ടി.ആർ. തോമസ്, എ.കെ. മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.
Next Story