Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ലീഗ്...

യൂത്ത് ലീഗ് പ്രതിഷേധപ്രകടനം

text_fields
bookmark_border
ആലുവ: സംസ്‌ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം അക്രമരാഷ്‌ട്രീയം അഴിച്ചുവിടുകയാണെന്നും മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്‌ദുൽ മജീദ് പറഞ്ഞു. മണ്ണാർക്കാട് സഫീർ എന്ന യൂത്ത് ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ആലുവ നഗരത്തിൽ മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എം.എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്‌ദുൽ ഗഫൂർ, നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, ജില്ല ഭാരവാഹികളായ ഉസ്മാൻ തോലക്കര, ഹംസ പറക്കാട്ട്, ഇ.എം. അബ്‌ദുൽ സലാം, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ജില്ല പ്രവർത്തകസമിതി അംഗം സെയ്തുകുഞ്ഞ് പുറയാർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അക്സർ മുട്ടം, എം.എ. സെയ്തുമുഹമ്മദ്, പി.എം. നാദിർഷ എടത്തല എന്നിവർ നേതൃത്വം നൽകി. പ്രതിഷേധിച്ചു ആലുവ: ഹയർ സെക്കൻഡറി അധ്യാപകരുടെ ഫെബ്രുവരിയിലെ ശമ്പളം എറണാകുളം ഹയർ സെക്കൻഡറി റീജനൽ ഡയറക്ടറേറ്റിൽ തടഞ്ഞുെവച്ചിരിക്കുന്ന നടപടിയിൽ എ.കെ.എസ്.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആദായ നികുതി ഇളവുമായി ബന്ധപ്പെട്ട് വിചിത്ര ആവശ്യങ്ങൾ ഉന്നയിച്ചാണ് ശമ്പളം തടഞ്ഞിരിക്കുന്നത്. ദുരുദ്ദേശ്യപരമായാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ അനാവശ്യ ഇടപെടൽ നടത്തുന്നത്. അധ്യാപകദ്രോഹ നിലപാടിൽനിന്ന് പിന്മാറിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ല സെക്രട്ടറി ശശിധരൻ കല്ലേരി, പ്രസിഡൻറ് കെ.എസ്. ബിജോയ്, ഹയർ സെക്കൻഡറി കോഒാഡിനേറ്റർ എം.പി. രൂപേഷ്, എൻ.സി. ഹോച്മിൻ, ഗിരിജ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story