Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്ധകാരനഴി ഷട്ടർ...

അന്ധകാരനഴി ഷട്ടർ അടക്കൽ: നാട്ടുകാർക്ക്​​ ഭിന്നാഭിപ്രായം

text_fields
bookmark_border
ചേർത്തല: ചേർത്തല അന്ധകാരനഴിയിലെ ഷട്ടറുകൾ അടക്കുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ഭിന്നാഭിപ്രായം. ഷട്ടർ അടക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശത്തെ കർഷകർ. ഓരുവെള്ളം കയറുന്നതുമൂലം ഇടവിളകൃഷികൾ നശിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, സ്പിൽവേയുടെ ഷട്ടറുകൾ അടക്കുന്നതോടെ ഒഴുക്ക് നിലക്കുകയും പൊഴിമുഖം അടഞ്ഞുപോവുകയും ചെയ്യുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം. ലക്ഷങ്ങൾ െചലവഴിച്ച് നിരവധി ദിവസങ്ങൾ കൊണ്ടാണ് പൊഴിമുറിക്കാൻ സാധിച്ചത്. നിലവിലെ പൊഴി മുറിഞ്ഞുകിടക്കുന്ന ഭാഗത്തുകൂടിയാണ് മത്സ്യബന്ധന വള്ളങ്ങൾ ഉള്ളിലേക്ക് കയറ്റി ഇടുന്നത്‌. മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച് മത്സ്യബന്ധന ബോട്ടുകൾക്ക് ഇത് സുരക്ഷിത താവളമാണ്. പൊഴിമുറിഞ്ഞും ഷട്ടറുകൾ തുറന്നും കിടന്നതിനാലാണ് മേഖലയിൽ ഒാഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടലാക്രമണം രൂക്ഷമാകാതിരുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഷട്ടറുകൾ അടക്കുന്നതോടെ വള്ളങ്ങളിൽ മണൽ വാരുന്നവരുടെ തൊഴിലും ഇല്ലാതാകും. നിലവിൽ മേഖലയിലെ പാടശേഖരങ്ങളിൽ കൃഷി ഇല്ലാത്ത സാഹചര്യത്തിൽ ഷട്ടറുകൾ അടക്കേണ്ടെന്നും ഇവർ പറയുന്നു. ഷട്ടർ അടക്കാനുള്ള നീക്കത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് മത്സ്യത്തൊഴിലാളികളും മണൽവാരൽ തൊഴിലാളികളും. നിരവധി തവണ ജില്ല ഭരണകൂടം ഇരുപക്ഷങ്ങളുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പ്രബന്ധാവതരണ മത്സരം ചേർത്തല: എസ്.എൻ കോളജ് എൻ.എസ്.എസ് യൂനിറ്റുകളുടെയും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സി​െൻറയും നേതൃത്വത്തിൽ സംഘടിപ്പിച്ച 'ശുദ്ധജല സുരക്ഷയും കേരളത്തി​െൻറ ഭാവിയും' വിഷയത്തിൽ പ്രബന്ധാവതരണ മത്സരം ഡോ. വി. സുഭാഷ് ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്തു. ഡോ. കെ.ബി. മനോജ്, സന്തോഷ് കുമാർ, ഡോ. ധന്യ സേതുനാരായണൻ, ടി.ആർ. സരുൺകുമാർ, രാഹുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ കായംകുളം എം.എസ്.എം കോളജ് വിദ്യാർഥികളായ എസ്. അഫ്സൽഷാ, ഐ. നൗറീൻ എന്നിവർ ഒന്നാംസ്ഥാനം നേടി. ആലപ്പുഴ എസ്.ഡി കോളജിലെ റോഷ്ണി വിജയൻ രണ്ടാം സ്ഥാനവും ചേർത്തല സ​െൻറ് മൈക്കിൾസ് കോളജിലെ കെ. അനന്തകൃഷ്ണൻ, കെ.എസ്. സ്റ്റെഫിൻ എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എൻ.എസ്.എസ് വളൻറിയർമാരായ ഹരികൃഷ്ണൻ, അഭിജിത്ത്, യദുകൃഷ്ണൻ, ഉണ്ണിക്കുട്ടൻ, ശ്രീദർശ്, അഖില, ഗോകുൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതിഷേധിച്ചു ചേർത്തല: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരിസ്ഥിതി സംരക്ഷണ ദൗത്യസേന സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ജനറൽ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട് ഉദ്ഘാടനം ചെയ്തു. കിഷോർ പൊന്നുരുന്നി അധ്യക്ഷത വഹിച്ചു. കെ.ജെ. സിൻഹ, വിനോദ് കൃഷ്ണവിലാസം, ശാലിനി രാധാകൃഷ്ണൻ, ജയകുമാർ, ഷാജി മുഹമ്മദ്, എം.കെ. ജിനദേവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story