Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രചാരണം...

പ്രചാരണം അടിസ്​ഥാനരഹിതം ^സി.പി.ഐ

text_fields
bookmark_border
പ്രചാരണം അടിസ്ഥാനരഹിതം -സി.പി.ഐ തൃപ്പൂണിത്തുറ: ഉദയംപേരൂർ, തെക്കൻ പറവൂർ ലോക്കൽ കമ്മിറ്റികളിൽനിന്ന് 30 സി.പി.ഐ പ്രവർത്തകർ പാർട്ടി വിടുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്. എ.ഐ.വൈ.എഫ് മുൻ മണ്ഡലം പ്രസിഡൻറ് പി.എൻ. അജികുമാർ, ഓൾ കേരള ടൂർ പാക്കേജ് ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യൂ.സി) സംസ്‌ഥാന വൈസ്‌ പ്രസിഡൻറ് സ്യാം നടക്കാവ് എന്നീ രണ്ടുപേരുടെ പേരാണ് കേൾക്കുന്നത്. പി.എൻ. അജികുമാർ കുെറ കാലമായി ഒരുകമ്മിറ്റിയിൽപോലും പ്രവർത്തിക്കുന്നില്ല. സ്യാം നടക്കാവിലെ ഒരു കടലാസ് സംഘടനയുടെ സംസ്‌ഥാന ഭാരവാഹിയാണെന്ന് സ്വയം പ്രഖ്യാപിച്ച് പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയിതിന് സംഘടനയിൽനിന്ന് നേരത്തേ പുറത്താക്കിയ ആളുമാണ്. അതിനാൽ പാർട്ടിയെ മോശമാക്കുന്നതിന് ലക്ഷ്യംവെച്ച് കരുതിക്കൂട്ടി നടത്തിയ പ്രസ്താവന മാത്രമാണിതെന്നും ചന്ദ്രബോസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story