Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ പൊലീസ് ...

കൊച്ചി മെട്രോ പൊലീസ് സ്​റ്റേഷന്‍ പുതിയ മന്ദിരത്തിലേക്ക്

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോ പൊലീസ് സ്റ്റേഷൻ വൈകാതെ പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കും. മന്ദിര നിർമാണം ഏകദേശം പൂർത്തിയായ സ്ഥിതിക്ക് സ്റ്റേഷൻ പ്രവർത്തനം എത്രയുംവേഗം ആരംഭിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്. ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഹൗസ് ഓഫിസറായ സ്റ്റേഷനില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് നിയമിക്കും. കൊച്ചി സിറ്റിയിലും എറണാകുളം റൂറലിലും ഉണ്ടാകുന്ന ഒഴിവുകളില്‍ ആംഡ് പൊലീസ് ബറ്റാലിയനില്‍നിന്ന് അര്‍ഹരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ബെഹ്റ നിർദേശം നല്‍കി. മെട്രോ െപാലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിന്‍ സുരക്ഷ സംബന്ധിച്ച പ്രത്യേക പരിശീലനവും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നത് ഉള്‍പ്പെടെയുള്ള ആധുനിക പരിശീലനവും നല്‍കും. ആശയവിനിമയം ഉള്‍പ്പെടെ കാര്യങ്ങളില്‍ പ്രത്യേക പരിശീലനവും നല്‍കും. മെട്രോ െപാലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന െപാലീസ് മേധാവിയുടെ അനുമതിയില്ലാതെ മറ്റ് ക്രമസമാധാന ചുമതലകള്‍ നല്‍കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story