Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ആലുവ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. എറണാകുളം ഐരാപുരം പാതാളപ്പറമ്പ്, മംഗലിപ്പാറ അഷ്റഫി​െൻറ മകൻ മുബാറക്കാണ് (18) ചികിത്സ സഹായം തേടുന്നത്. ഫെബ്രുവരി 22ന് ആലുവ രാജഗിരി ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ് ഇപ്പോൾ. ആലുവയിൽനിന്ന് ജോലി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിെടയാണ് ലോറിയിടിച്ച് അപകടമുണ്ടായത്. യുവാവി‍​െൻറ ജീവൻ നിലനിർത്തുന്നതിന് ഏകദേശം 30 ലക്ഷം രൂപ ആവശ്യമുണ്ട്. പെരിയാർവാലി പുറമ്പോക്കിലെ കുടിലിൽ താമസിക്കുന്ന യുവാവി‍​െൻറ പിതാവ് ചുമട്ടുതൊഴിലാളിയാണ്. യുവാവിന് വിദ്യാർഥികളായ ഒരു സഹോദരനും ഒരു സഹോദരിയും ഉണ്ട്. നാട്ടുകാരുെടയും ജനപ്രതിനിധികളുെടയും നേതൃത്വത്തിൽ മുബാറക്കി​െൻറ പേരിൽ ചികിത്സധന സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. കുന്നത്തുനാട് എം.എൽ.എ വി.പി. സജീന്ദ്രൻ രക്ഷാധികാരിയും മഴുവന്നൂർ ഗ്രാമപഞ്ചായത്ത് അംഗം നളിനി മോഹനൻ ചെയർപേഴ്സനുമായി ചികിത്സ സഹായ സമിതി സൗത്ത് ഇന്ത്യൻ ബാങ്ക് വളയൻചിറങ്ങര ശാഖയിൽ ജോയൻറ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. (അക്കൗണ്ട് നമ്പർ : 0938053000001622, ഐ.എഫ്.എസ് കോഡ് : SIBL0000938 ). വിവരങ്ങൾക്ക് നളിനി മോഹനൻ (ചെയർ. - 94002 12223 ), കെ. ഹമീദ് ചേരിമറ്റം (കൺ. -97478 48481), കെ.കെ. വർഗീസ് കക്കാട്ടിൽ (ട്രഷ. -94472 89202) എന്നിവരുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story