Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർത്തി ചിദംബരത്തിെൻറ...

കാർത്തി ചിദംബരത്തിെൻറ അറസ്​റ്റ്​ രാഷ്​ട്രീയപ്രേരിതം ^കെ.വി. തോമസ് എം.പി

text_fields
bookmark_border
കാർത്തി ചിദംബരത്തി​െൻറ അറസ്റ്റ് രാഷ്ട്രീയപ്രേരിതം -കെ.വി. തോമസ് എം.പി കൊച്ചി: മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​െൻറ മകൻ കാർത്തി ചിദംബരത്തി​െൻറ അറസ്റ്റ് രാഷ്ട്രീയേപ്രരിതമാണെന്ന് കെ.വി. തോമസ് എം.പി. ഐ.എൻ.എക്സ് മീഡിയ എന്ന കമ്പനിക്ക് 300 കോടി രൂപ വിദേശപണം ലഭ്യമാക്കുകയും പ്രതിഫലമായി 10 ലക്ഷം രൂപ സ്വീകരിക്കുകയും ചെയ്തു എന്നാണ് ആരോപണം. കാർത്തിയുടെ മാതാപിതാക്കൾ അറിയപ്പെടുന്ന നിയമവിദഗ്ധരും വൻ സ്വത്തിന് ഉടമകളുമാണ്. ഈ സാഹചര്യത്തിൽ 10 ലക്ഷം രൂപ അവിഹിതമായി സ്വീകരിച്ചുവെന്ന ആരോപണം അവിശ്വസനീയമാണ്. നീരവ് മോദിയും വിജയ് മല്യയും ബി.ജെ.പി നേതാക്കളുടെ ഒത്താശയോടെ ഇന്ത്യക്കു പുറത്ത് താമസിക്കുന്ന ലളിത് മോദിയും വിലസുമ്പോൾ ഇന്ത്യയിൽനിന്ന് ഒരു കാരണവശാലും ഓടി രക്ഷപ്പെടില്ലെന്ന് ബോധ്യമുള്ള കാർത്തിയെ അറസ്റ്റ് ചെയ്തതിലെ ഗൂഢലക്ഷ്യം എല്ലാവർക്കും മനസ്സിലാകും. സർക്കാർ സംവിധാനം രാഷ്ട്രീയലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.വി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story