Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:02 AM GMT Updated On
date_range 1 March 2018 5:02 AM GMTമെഹബൂബ് പുരസ്കാരം ജോൺ പെയിൻറർക്ക്
text_fieldsbookmark_border
മട്ടാഞ്ചേരി: ഗായകന് എച്ച്. മെഹബൂബിെൻറ സ്മരണാർഥം മെഹബൂബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വയലിന് വാദകൻ ജോണ്‍ പെയിൻറര്‍ക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 25,101 രൂപയും ഫലകവുമാണ് അവാര്‍ഡ്. മെഹബൂബിെൻറ ചരമദിനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് ഒ.വൈ. അഹമ്മദ്ഖാൻ, പി.ഇ. ഹമീദ്, കെ.എ. അഫ്സൽ എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ ആറുപതിറ്റാണ്ടായി അമച്വര്‍, പ്രഫഷനല്‍ നാടകങ്ങളിലും കല്യാണവീടുകളിലെ പാട്ടുകച്ചേരികളിലും ഗാനമേളകളിലും സജീവസാന്നിധ്യമാണ് ജോണ്‍. മെഹബൂബിനൊപ്പം നിരവധി വേദികളില്‍ വയലിന് വായിച്ചു. ദേവരാജന്‍ മാസ്റ്റർ, എൽ.പി.ആർ. വര്‍മ, കുമരകം രാജപ്പന്, കണ്ണൂര്‍ രാജന് എന്നിവർക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി അമരാവതിയില്‍ പെട്ടിക്കടയില്‍ ഇസ്തിരി ജോലി തുടങ്ങിയെങ്കിലും 80ാം വയസ്സിലും ജോൺ വയലിൻ വായന തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story