Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ച് 'മാധ്യമം' പ്രതിഭസംഗമം

text_fields
bookmark_border
ആലുവ: ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ആദരവേകി 'മാധ്യമം' പ്രതിഭസംഗമം. എം.ബാവ മൂപ്പൻ ഫൗണ്ടേഷ​െൻറ സഹകരണത്തോടെയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചത്. തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ നടന്ന പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മികവ് നേടുന്നതിനൊപ്പം നല്ല മനുഷ്യനാകാനും ഒാരോരുത്തരും ശ്രമിക്കണം. നല്ലൊരു മനുഷ്യനായാൽതന്നെ എല്ലാമായി. വിദ്യാർഥികൾക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. മാതാപിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്നവരാണ്. വിദ്യാർഥികളിലാണ് അവരുെടയും നാടി​െൻറയും പ്രതീക്ഷ. കുടുംബെത്തയും സഹജീവികളെയും സ്നേഹിക്കുന്നവരെയാണ് നാടിന് ആവശ്യമെന്നും എം.എൽ.എ പറഞ്ഞു. വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതടക്കം നിരവധി മൂല്യവത്തായ പ്രവർത്തനങ്ങൾ 'മാധ്യമം' ചെയ്യുന്നുണ്ടെന്നും നാടി​െൻറ നന്മക്ക് നിരവധി സേവനങ്ങൾ ചെയ്തയാളായിരുന്നു ബാവ മൂപ്പനെന്നും എം.എൽ.എ പറഞ്ഞു. 'മാധ്യമം' കൊച്ചി സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ബാവ മൂപ്പൻ ഫൗണ്ടേഷൻ കസ്‌റ്റോഡിയൻ അജിത് അൻസാർ മൂപ്പൻ, ആലുവ നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാം, കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, 'മാധ്യമം' ജില്ല രക്ഷാധികാരി എം.കെ. അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിച്ചു. വിജയികൾക്ക് പുരസ്കാരങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. 'മാധ്യമം' കോർപറേറ്റ് ബിസിനസ് മാനേജർ ടി.എസ്. സാജിദ് സ്വാഗതവും 'മാധ്യമം' ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസർ എം.എ.എം. അൻവർ നന്ദിയും പറഞ്ഞു. എം.ജി സർവകലാശാല സൂപ്രണ്ടും കരിയർ കൗൺസിലറുമായ സുഹൈൽ കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story