Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടതുമുന്നണി പ്രവേശനം:...

ഇടതുമുന്നണി പ്രവേശനം: പൂർണ ആത്മവിശ്വാസമെന്ന്​ ഐ.എൻ.എൽ

text_fields
bookmark_border
കൊച്ചി: ഇടതുമുന്നണിയിലേക്കുള്ള പാർട്ടിയുടെ പ്രവേശനക്കാര്യത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. മുന്നണി വിപുലീകരണം നടക്കുകയാണെങ്കിൽ ആദ്യ പരിഗണന ഐ.എൻ.എല്ലിന് നൽകുമെന്ന ഇടതുമുന്നണി നേതാക്കളുടെ ഉറപ്പ് പാലിക്കപ്പെടുമെന്ന് നല്ല വിശ്വാസമുണ്ട്. വർഷങ്ങളായി ഇടതുമുന്നണിയുടെ ഘടകകക്ഷിയായി തന്നെയാണ് പ്രവർത്തിക്കുന്നത്. മുന്നണി അംഗത്വം സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. ൈവകാതെ മുന്നണി പ്രവേശനമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story