Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹജ്ജ് സെൽ പ്രവർത്തനം...

ഹജ്ജ് സെൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: സിയാൽ അക്കാദമിയിൽ . തീർഥാടകരുടെ യാത്രാരേഖകൾ പരിശോധിക്കുന്നതും ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കുന്നതും ഹജ്ജ് സെൽ വഴിയാണ്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന 48 ഉദ്യോഗസ്ഥരാണ് ഹജ്ജ് സെല്ലിൽ സേവനത്തിനുള്ളത്. െഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (മോട്ടോർ ട്രാൻസ്പോർട്ട് ) എസ്.നജീബാണ് സെൽ ഓഫിസർ. ഫോറസ്റ്റ് അസി. കൺസർവേറ്റർ എ.പി. ഇംതിയാസിനെ അഡീഷനൽ സെൽ ഓഫിസറായും പൊതുഭരണ വകുപ്പ് ജോ. സെക്രട്ടറി എസ്. മുഹമ്മദ് ഇസ്മായിൽ കുഞ്ഞിനെ സെൽ മോണിറ്ററിങ് ഓഫിസറായും നിയമിച്ചിട്ടുണ്ട്. റിട്ട. എസ്.പി യു. അബ്ദുൽ കരീം ക്യാമ്പ് സ്പെഷൽ ഓഫിസറാണ്. നെടുമ്പാശ്ശേരിയിൽനിന്ന് ജിദ്ദയിലേക്ക് തീർഥാടകരുടെ യാത്ര പൂർത്തിയാകുന്നതുവരെ ഹജ്ജ് സെൽ പ്രവർത്തനം തുടരും. സെല്ലി​െൻറ പ്രവർത്തനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. അസി.സെക്രട്ടറി അഡ്വ.ടി.കെ. അബ്ദുറഹ്മാൻ, സെൽ ഓഫിസർ എസ്.നജീബ്, ഹജ്ജ് കമ്മിറ്റി കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, ഹജ്ജ് കമ്മിറ്റി അംഗം ബാബു സേട്ട്, ലക്ഷദ്വീപ് എക്സി.ഓഫിസർ മുഹമ്മദ് കോയ, അനസ് ഹാജി, എ.പി. ഇംതിയാസ്, മുഹമ്മദ് ഇസ്മായിൽ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story