Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയശ്വന്ത്പുർ- എറണാകുളം...

യശ്വന്ത്പുർ- എറണാകുളം പ്രത്യേക ട്രെയിൻ

text_fields
bookmark_border
കൊച്ചി: തിരക്ക് കണക്കിലെടുത്ത് യശ്വന്ത്പൂരിനും എറണാകുളം ജങ്ഷനുമിടയില്‍ പ്രത്യേക സർവിസുമായി റെയില്‍വേ. യശ്വന്ത്പുര്‍ -എറണാകുളം ജങ്ഷന്‍ (06547) പ്രതിവാര തൽക്കാല്‍ പ്രത്യേക ട്രെയിൻ ജൂലൈ 31 മുതല്‍ സെപ്റ്റംബര്‍ 25 വരെ എല്ലാ ചൊവ്വാഴ്ചയും രാത്രി 10.45ന് യശ്വന്ത്പുരില്‍നിന്ന് തിരിച്ച് അടുത്തദിവസം ഉച്ചക്ക് 12ന് എറണാകുളത്ത് എത്തും. എറണാകുളം- യശ്വന്ത്പുര്‍ ട്രെയിൻ (06548) ആഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 26വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് 2.45ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 4.30ന് യശ്വന്ത്പുരില്‍ എത്തും. ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പട്ടൂര്‍, ബങ്കാര്‍പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story