Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്പസാരം: നിർദേശം...

കുമ്പസാരം: നിർദേശം ബാലിശമെന്ന്​ അൽമായ ഫോറം

text_fields
bookmark_border
കോലഞ്ചേരി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിത കമീഷ​െൻറ നിർദേശം ബാലിശമാണെന്ന് യാക്കോബായ അൽമായ ഫോറം കുറ്റപ്പെടുത്തി. ൈക്രസ്തവ സഭകൾ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന കൂദാശകൾ തങ്ങളുടെ ജീവ​െൻറ ഭാഗമാണ്. അതിൽ മാറ്റംവരുത്താനോ വേണ്ടെന്നുെവക്കാനോ ആർക്കും അധികാരമില്ല. എന്നാൽ, കുമ്പസാരത്തെ ഭൗതിക നേട്ടങ്ങൾക്കും പള്ളി തെരഞ്ഞെടുപ്പുകൾക്കും ഉപയോഗിക്കുന്ന ഓർത്തഡോക്സ് സഭ നടപടി തിരുത്തണം. നൂറ്റാണ്ടുകൾക്കുമുമ്പ് സഭ യൂറോപ്പിൽ പണം വാങ്ങി പാപമോചന ചീട്ട് നൽകിയതുപോലെ ഓർത്തഡോക്സ് സഭയിൽ വോട്ടവകാശത്തിന് പാപമോചന ചീട്ട് (കുമ്പസാരം) വേണമെന്ന നിയമം വൈദികർ ചൂഷണം ചെയ്യുകയാണ്. ഓർത്തഡോക്സ് സഭയുടെ ഈ നിലപാടാണ് കുമ്പസാരത്തെക്കുറിച്ച് സമൂഹത്തിൽ തെറ്റായ ധാരണ പരക്കാൻ കാരണമെന്നും അൽമായ ഫോറം നേതൃയോഗം കുറ്റപ്പെടുത്തി. രക്ഷാധികാരി മാത്തച്ചൻ തുകലൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പോൾ വർഗീസ്, സെക്രട്ടറി ഐസക് മീനങ്ങാടി, അഡ്വ. സാബു തൊഴുപ്പാടൻ, അഡ്വ. എബി ചെറിയാൻ, ജോണി ഇടയനാൽ, ബാബു പീറ്റർ മണർകാട്, എൽദോ പോൾ കോതമംഗലം തുടങ്ങിയവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story