Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടം എഴുതിത്തള്ളിയത്​...

കടം എഴുതിത്തള്ളിയത്​ കർഷകരുടെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നതിനാൽ -കുമാരസ്വാമി

text_fields
bookmark_border
കളമശ്ശേരി: കർണാടകയിലെ കർഷകർ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാലാണ് 48,000 കോടി രൂപയുടെ കടം എഴുതിത്തള്ളിയതെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വിഢിയായതിനാലല്ല, കർഷകരുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയതിനാലാണ് ഇൗ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി കളമശ്ശേരി ടൗൺഹാളിൽ നടത്തിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽനിന്ന് ജലം ലഭിക്കുന്നതിനാൽ കർണാടകയിലെ ഡാമുകൾ സമൃദ്ധമാണ്. എന്നാൽ, ജലം നൽകുന്ന കേരളം മഴ മൂലം ദുരിതത്തിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പാർട്ടി പ്രവർത്തകർ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ജനറൽ ഡാനിഷ് അലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഡോ. നീലലോഹിതദാസൻ നാടാർ, കർണാടക സെക്രട്ടറി ജനറൽ ബി.എം. ഫാറൂഖി, സംസ്ഥാന സെക്രട്ടറി ജോർജ് തോമസ്, ജലസേചന മന്ത്രി മാത്യു ടി. തോമസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയിൽ, ജില്ല സെക്രട്ടറി സാബു ജോർജ് എന്നിവർ സംസാരിച്ചു. വി.െഎ.പി ഇരിപ്പിടം മാറ്റി, പ്ലാസ്റ്റിക് കസേരയിലിരുന്ന് കുമാരസ്വാമി കളമശ്ശേരി: സ്വീകരണ ചടങ്ങിന് എത്തിയ കർണാടക മുഖ്യമന്ത്രി സ്റ്റേജിലെ വി.ഐ.പി ഇരിപ്പിടം സ്വയം എടുത്തുമാറ്റി പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു. ചെണ്ടമേളത്തി​െൻറ അകമ്പടിയോടെ കറുത്ത പാൻറ്സും വെള്ള ഷർട്ടും ധരിച്ച് സാധാരണക്കാരനെപ്പോലെ എത്തിയ കുമാരസ്വാമി ആവേശത്തിലായിരുന്ന അണികൾക്കുനേരെ കൈകൂപ്പിയശേഷം ഇരിക്കാനൊരുങ്ങുമ്പോഴാണ് പ്രത്യേക കസേര കാണുന്നത്. ഉടൻ ഇത് നീക്കാൻ പറഞ്ഞു. തുടർന്ന് പിന്നിൽ കിടന്ന പ്ലാസ്റ്റിക് കസേര സ്വയം എടുത്തിട്ട് ഇരുന്നു. ഇതോടെ അണികൾ കൂടുതൽ ആവേശഭരിതരായി. അഖിലേന്ത്യ നേതാക്കൾക്കുൾപ്പെടെ വെളുത്ത പ്ലാസ്റ്റിക് കസേരയാണ് സ്റ്റേജിൽ നിരത്തിയിരുന്നത്. തലേദിവസം സ്റ്റേജ് ഒരുക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരെത്തി പ്രത്യേക കസേര ആവശ്യപ്പെടുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story