Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക്...

ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് സൂചന

text_fields
bookmark_border
ചേർത്തല: ബിന്ദു പദ്മനാഭ​െൻറ പേരിൽ വസ്തു തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി സെബാസ്റ്റ്യ​െൻറ ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. എറണാകുളത്ത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലെ സഹകരണ ബാങ്കുകളിൽ ഉണ്ടായിരുന്ന നിക്ഷേപങ്ങൾ ഏറെയും പിൻവലിച്ചതായാണ് കണ്ടെത്താനായത്. സെബാസ്റ്റ്യ​െൻറ ഭാര്യയുടെ പേരിൽ നിക്ഷേപിച്ചിരുന്ന 30 ലക്ഷം ഏതാനും മാസം മുമ്പ് മാത്രമാണ് പിൻവലിച്ചത്. എന്നാൽ, പിൻവലിച്ച പണം എന്തുചെയ്തുവെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്ക് സമീപ ജില്ലകളിൽ വസ്തുക്കളോ ഫ്ലാറ്റോ ഉണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ പണം അനധികൃത സാമ്പത്തിക ഇടപാടിന് വിനിയോഗിച്ചിരിക്കാമെന്നും കരുതുന്നു. സെബാസ്റ്റ്യ​െൻറ ജാമ്യാപേക്ഷ തിങ്കളാഴ്ച ചേർത്തല കോടതി പരിഗണിക്കും. മർദിച്ചതായി പരാതി ചേർത്തല: ബി.എം.എസ് പ്രവർത്തകരെ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. ബി.എം.എസ് ജില്ല കമ്മിറ്റി അംഗം രാജേഷ്, ബൈജു എന്നിവർ മർദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകട്ട് ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ ചേർത്തല-എറണാകുളം റൂട്ടിലോടുന്ന ബസ് ജീവനക്കാരൻ ആക്രമിച്ചതായാണ് പരാതി. ചേർത്തല പൊലീസ് കേസെടുത്തു. ബി.എം.എസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതിയെ ഉടൻ പിടികൂടണമെന്ന് ബി.എം.എസ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സന്തോഷ്, സ്വരാജ്, ബിജു എന്നിവർ സംസാരിച്ചു. സ്ത്രീകളെ ശല്യംചെയ്യുന്നയാൾ പിടിയില്‍ ചേര്‍ത്തല: ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് സ്ത്രീകളെ ശല്യം ചെയ്തിരുന്നയാളെ പൊലീസ് പിടികൂടി. അരൂര്‍ ചന്തിരൂര്‍ നടുവിലേത്തറ മുഹമ്മദ് സിയാദിനെയാണ് (38) എസ്.ഐ ജി. അജിത്ത്കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ആളൊഴിഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കടന്നുപിടിച്ചതായുള്ള പരാതികളിലെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പരാതിയിൽ സ്ത്രീകളിലൊരാൾ ഇയാളുടെ വാഹന നമ്പര്‍ രേഖപ്പെടുത്തിയിരുന്നതാണ് പ്രതിയെ കുടുക്കാനിടയാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story