Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹപാഠിക്കായി...

സഹപാഠിക്കായി വിദ്യാർഥികൾ കൈകോർക്കുന്നു

text_fields
bookmark_border
അമ്പലപ്പുഴ: സഹപാഠിയുടെ നിലംപൊത്തിയ വീട് പുനർനിർമിക്കാൻ വിദ്യാർഥികൾ കൈകോർക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡ് തെക്കേപ്പറമ്പിൽ മുരുകൻ-ലളിതാംബിക ദമ്പതികളുടെ കുടുംബത്തിനാണ് പുന്നപ്ര അറവുകാട് ഹൈസ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നത്. ഇവരുടെ മകൻ അർജുൻ ഈ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ കാറ്റിലും മഴയിലും അർജു​െൻറ വീട് തകർന്നുവീണിരുന്നു. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം പൂർത്തിയാക്കാൻ കാലതാമസം നേരിടും. അർജു​െൻറയും കുടുംബത്തി​െൻറയും ദുരിതമറിഞ്ഞ് അധ്യാപകരും പി.ടി.എ ഭാരവാഹികളും വീട് സന്ദർശിക്കുകയും സഹായം നൽകാൻ തീരുമാനിക്കുകയുമായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സമാഹരിക്കുന്ന തുക ബുധനാഴ്ച കുടുംബത്തിന് കൈമാറും. ഹെഡ്മിസ്ട്രസ് വി.ബി. ഷീജ, പി.ടി.എ പ്രസിഡൻറ് ഇ.കെ. ജയൻ, അംഗങ്ങളായ ഷാജി, അധ്യാപകർ എന്നിവർ അടങ്ങിയ സംഘമാണ് വീട് സന്ദർശിച്ചത്. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസർ നാശനഷ്ടങ്ങൾ വിലയിരുത്തി. ക്യാമ്പ് പിരിച്ചുവിട്ടു ചേർത്തല: വയലാർ കിഴക്ക് വില്ലേജിലെ കാവിൽ സ​െൻറ് മൈക്കിൾസ് ഹൈസ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. ഇനി അര്‍ത്തുങ്കല്‍ വില്ലേജിലെ അറവുകാട് എൽ.പി സ്കൂള്‍, തൈക്കല്‍ എസ്.എൻ.ഡി.പി ഹാളുകള്‍, ചേര്‍ത്തല വടക്ക് വില്ലേജ് അംബേദ്കര്‍ കോളനി എന്നീ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. ഇവിടെ 144 കുടുംബങ്ങളില്‍നിന്ന് 492 പേര്‍ കഴിയുന്നു. കാറ്റിലും മഴയിലും വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചവരുടെ അപേക്ഷയിൽ 98 പേർക്കുള്ള ധനസഹായം നൽകിയതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ വില്ലേജുകളിൽ നിന്നായി 113 പേരാണ് അപേക്ഷ നൽകിയിരുന്നത്. മതിയായ മാനദണ്ഡം ഇല്ലാത്ത 15 പേരുടെ അപേക്ഷ നിരസിച്ചു. 15 ശതമാനമെങ്കിലും നാശനഷ്ടം സംഭവിച്ചവർക്ക് മാത്രമാണ് ധനസഹായം ലഭിക്കുക. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ റവന്യൂ വകുപ്പിനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്ന മറ്റ് ഇതര വകുപ്പുകൾക്കും ഞായറാഴ്ച പ്രവൃത്തിദിവസമായിരിക്കും. പി.ഡി.പി ജില്ല പ്രവർത്തക സംഗമം ആലപ്പുഴ: പി.ഡി.പി ജില്ല പ്രവർത്തക സംഗമം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ എ.ജെ പാർക്കിൽ നടക്കും. പാർട്ടി വൈസ് ചെയർമാൻ മുട്ടം നാസർ, സംഘടനകാര്യ ജനറൽ സെക്രട്ടറി വി.എം. അലിയാർ, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. മുജീബ് റഹ്മാൻ, കമ്മിറ്റി അംഗം ഷംസുദ്ദീൻ പൂക്കുട്ടി, സെക്രേട്ടറിയറ്റ് അംഗങ്ങളായ അൻസാരി ആലപ്പുഴ, ടി.എം. രാജ തുടങ്ങിയവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story