Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ്: എം.ടെക്...

കുസാറ്റ്: എം.ടെക് സ്​പോട്ട് അഡ്മിഷൻ

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തുന്ന എം.ടെക് എൻജിനീയറിങ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ ഏതെങ്കിലും ബ്രാഞ്ചിലുളള ബി.ടെക് ബിരുദമോ തതുല്യ യോഗ്യതയോ ഉള്ളവർക്ക് സ്പോട്ട് പങ്കെടുക്കാം. വയസ്സ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 31ന് രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം. ഫോൺ: 0484 2575893 സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ എം.ടെക് (ഫുൾ ടൈം) കോഴ്സി​െൻറ വിവിധ ശാഖകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് രണ്ടിന് നടത്തും. ഫോൺ: 0484 2556187 അന്താരാഷ്ട്ര നാവിക സെമിനാർ കൊച്ചി: കൊച്ചി സർവകലാശാലയിലെ ഷിപ് ടെക്നോളജി വകുപ്പും പൂർവവിദ്യാർഥി സംഘടനയും നാവികസേനയും ചേർന്ന് ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ അന്താരാഷ്ട്ര നാവിക സെമിനാർ സംഘടിപ്പിക്കും. ഷിപ്പിങ് ഡയറക്ടർ ജനറൽ ഡോ. മാലിനി വി. ശങ്കർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story