Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത കമീഷൻ അധ്യക്ഷ...

വനിത കമീഷൻ അധ്യക്ഷ പൊലീസും കോടതിയുമാകേണ്ട​ -കെ.സി.ബി.സി

text_fields
bookmark_border
കൊച്ചി: പൊലീസി​െൻറയും കോടതിയുടെയും ജോലിയിലേക്ക് ദേശീയ വനിത കമീഷൻ അധ്യക്ഷയെ കടന്നുകയറാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നൽകിയ നിവേദനത്തിൽ കെ.സി.ബി.സി ആവശ്യപ്പെട്ടു. പുരോഹിതന്മാരോട് കുമ്പസാരിക്കുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തേക്കാമെന്നാണ് കമീഷൻ അധ്യക്ഷയുടെ അഭിപ്രായം. അടുത്തകാലത്തുണ്ടായ സംഭവത്തി​െൻറ പേരിലാണ് ഇത്തരമൊരു നിഗമനവും ശിപാർശയും. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും അന്വേഷണഘട്ടത്തിലാണ്. കുറ്റം തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷ നൽകണം. അന്വേഷണത്തെ ഒരുസഭയും എതിർക്കുകയോ തടയുകയോ ചെയ്തിട്ടില്ല. ഇൗ സാഹചര്യത്തിൽ ൈക്രസ്തവ വിശ്വാസത്തെ നിന്ദിച്ച് വാർത്തസമ്മേളനം നടത്തിയത് സഭകളെയും മതാചാരങ്ങളെയും താറടിക്കാനാെണന്നും കെ.സി.ബി.സി ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story