Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൻ കി ബാത്ത്​: േമാദിയെ ...

മൻ കി ബാത്ത്​: േമാദിയെ കുത്തി ശത്രുഘ്​നൻ സിൻഹ

text_fields
bookmark_border
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തെ കുത്തി ബി.ജെ.പി എം.പിയും ബോളിവുഡ് നടനുമായ ശത്രുഘ്നൻ സിൻഹ. ശനിയാഴ്ച ആലപ്പുഴയിൽ നടന്ന പുരസ്കാര വിതരണച്ചടങ്ങിലായിരുന്നു പേരെടുത്ത് പറയാതെ മോദിക്കെതിരായ ഒളിയമ്പ്. കെ.സി. േവണുഗോപാൽ എം.പി സംഘടിപ്പിച്ച ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള 'പൊൻതൂവൽ' മെറിറ്റ് അവാർഡ് വിതരണച്ചടങ്ങിൽ സംസാരിക്കവെ, വിദ്യാർഥികളോടുള്ള ത​െൻറ വാക്കുകൾ മറ്റ് ചിലരുടെ 'മൻ കീ ബാത്ത്' (മനസ്സിൽനിന്നുള്ള വാക്കുകൾ)അല്ലെന്നും മറിച്ച് 'ദിൽ കി ബാത്താ'ണെന്നും(ഹൃദയത്തിൽനിന്നുള്ള വാക്കുകൾ) അദ്ദേഹം ആവർത്തിച്ചു. പിന്നീട് സംസാരിച്ച ഡോ. ശശി തരൂർ എം.പിയും മൻ കി ബാത്തിനെ പരാമർശിച്ച്, റേഡിയോയിലൂടെയുള്ള സംസാരത്തിനപ്പുറം നേരിട്ട് ഹൃദയംകൊണ്ട് സംസാരിക്കുന്നതി​െൻറ മേന്മയിലേക്ക് വിരൽചൂണ്ടി. BT3 -ചിരി കോൺഗ്രസ്... കെ.സി. വേണുേഗാപാൽ എം.പിയുടെ 'െപാൻതൂവൽ' വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിൽ പെങ്കടുക്കാൻ എത്തിയ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ശത്രുഘ്നൻ സിൻഹ എം.പിക്കും ജനതാദൾ ദേശീയ സെക്രട്ടറി ഡാനിഷ് അലിക്കുമൊപ്പം സൗഹൃദം പങ്കിടുന്ന കെ.സി. വേണുഗോപാൽ എം.പി (ചിത്രം ബിമൽ തമ്പി)
Show Full Article
TAGS:LOCAL NEWS 
Next Story