Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പെഷൽ സ്ക്വാഡ് ചമഞ്ഞ് ...

സ്പെഷൽ സ്ക്വാഡ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി

text_fields
bookmark_border
മാവേലിക്കര: പൊലീസ് . വള്ളികുന്നം കടുവിനാൽ ബിജു ഭവനത്തിൽ ബിജുവിനെതിരെ തെക്കേക്കര വാത്തികുളം വാഴപ്പള്ളിയിൽ വീട്ടിൽ നിജിൻ ജോസി​െൻറ ഭാര്യ ബിൻസി തോമസാണ് മാവേലിക്കര സി.ഐക്ക് പരാതി നൽകിയത്. നിജിൻ ജോസി​െൻറ ടൊയോട്ട എത്തിയോസ് കാർ, പൊലീസിലെ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ ബിജു, ബി.എസ്.എൻ.എൽ ഉപയോഗത്തിനെന്ന് പറഞ്ഞ് 2017 ആഗസ്റ്റ് 17ന് വാങ്ങിയിരുന്നു. അഡ്വാൻസ് തുകയോ വാടകയോ നൽകാൻ തയാറാകാത്ത ബിജു, സ്പെഷൽ സ്ക്വാഡ് അംഗമാണെന്ന് പറഞ്ഞത് ശരിയല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞു. നിജിൻ ജോസ് പിന്നീട് കാർ തിരികെവാങ്ങി. കിട്ടാനുള്ള വാടകക്ക് നിജിൻ ജോസ് മാവേലിക്കര പൊലീസ് സ്റ്റേഷനിലും പിന്നീട് ആലപ്പുഴ ജില്ല പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയെങ്കിലും 11 മാസം പിന്നിട്ടിട്ടും ബിജു പണം നൽകിയില്ല. ഇതിനിടെ, ബിൻസിയെ പലതവണ ഭീഷണിപ്പെടുത്തി. 2018 ജൂൺ 23ന് മാവേലിക്കര എസ്.ഐ സി. ശ്രീജിത്തി​െൻറ സാന്നിധ്യത്തിൽ ആഗസ്റ്റ് ഒന്നിന് പണം നൽകാമെന്ന് ബിജു സമ്മതിച്ചിരുന്നു. എന്നാൽ, തുടർന്നും കുറത്തികാടിന് സമീപം മൂന്നുവയസ്സുള്ള കുഞ്ഞുമായി താമസിക്കുന്ന തന്നെ പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നതായും ബിൻസി പരാതിയിൽ പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story