Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്​റസ സിലബസും ബോർഡ്...

മദ്​റസ സിലബസും ബോർഡ് രൂപവത്​കരണവും ഉപേക്ഷിക്കണം

text_fields
bookmark_border
അരൂർ: രാജ്യത്ത് 20 കോടിയോളം വരുന്ന മുസ്്ലിങ്ങളുടെ മതസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഇടവരുത്താവുന്ന കേന്ദ്ര സർക്കാറി​െൻറ പുതിയ മദ്റസ സിലബസും ബോർഡ് രൂപവത്കരണവും ഉപേക്ഷിക്കണമെന്ന് സമസ്തകേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ച് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൽ ജലീൽ, സെൻമോൻ, അഹമ്മദ് കുട്ടി, ഷമീർ അൻവരി, അബ്ദുല്ല ഫൈസി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുല്ലഫൈസി(പ്രസി), സെയ്തുമുഹമ്മദ് അൽഖാസിമി, അബ്ദുല്ല മൗലവി,(വൈസ്.പ്രസിമാർ), കെ. ബഷീർ മൗലവി(ജന.സെക്ര), അഹമ്മദ് കുട്ടി (ട്രഷ.) പൂർവ വിദ്യാർഥി സംഗമം അരൂർ: എഴുപുന്ന സ​െൻറ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിലെ 1989 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികൾ ഞായറാഴ്ച ഒത്തുചേരും. 11.30ന് സ്കൂൾ മാനേജർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ ഉദ്ഘാടനം ചെയ്യും. പഴയകാല അധ്യാപകരെ ആദരിക്കും. മരിച്ച സഹപാഠികളുടെ മക്കൾക്ക് ധനസഹായവും വിതരണം ചെയ്യുമെന്ന് ചെയർമാൻ ജോൺഡിറ്റോ,ജനറൽ കൺവീനർ ലിജു ജേക്കബ് എന്നിവർ പറഞ്ഞു. ചങ്ങാടം സർവിസ് നിലച്ചിട്ട് ഇരുപത് ദിവസം; ബദൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധം അരൂർ: കുമ്പളങ്ങി അരൂർ കെൽട്രോൺ ഫെറിയിൽ ബോട്ട് ചങ്ങാടം സർവിസ് നിലച്ചിട്ട് ഇരുപതു ദിവസമായെങ്കിലും ബദൽ സംവിധാനം ഒരുക്കാൻ നടപടി ഇല്ലാത്തതിൽ പ്രതിഷേധം ശക്തം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതി​െൻറ പേരിലാണ് സർവിസ് നിർത്തി വെക്കാൻ അരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ഉത്തരവിട്ടത്. എന്നാൽ, സർട്ടിഫിക്കറ്റ് വാങ്ങി സർവിസ് പുനരാരംഭിക്കാൻ കരാറുകാരനും താൽപര്യം കാട്ടുന്നില്ല. കുമ്പളങ്ങി, അരൂർ ഗ്രാമപഞ്ചായത്തുകൾ ഒന്നിടവിട്ടാണ് കരാർ നൽകുന്നത്. ഇക്കുറി അരൂർ ഗ്രാമപഞ്ചായത്തിനായിരുന്നു കരാർ. ചങ്ങാടം സർവിസ് നിലച്ച ദിവസം മുതൽ ചെറുവള്ളങ്ങൾ സർവിസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വള്ളങ്ങളുടെ സർവിസും സുരക്ഷിതത്വത്തി​െൻറ പേരിൽ പഞ്ചായത്ത് അധികൃതർ നിർത്തലാക്കി. ഫെറിയിൽ ഇതു സംബന്ധിച്ച് പഞ്ചായത്ത് നോട്ടീസ് പതിച്ചു. സർവിസ് പൂർണമായും നിലച്ചതോടെ വിദ്യാർഥികളും മറ്റ് യാത്രക്കാരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് വലയുന്നത്. അരൂരിൽനിന്ന് നിരവധി വിദ്യാർഥികൾ ഫെറി കടന്ന് കുമ്പളങ്ങിയിലെ സ്കൂളുകളിലും കുമ്പളങ്ങിയിൽനിന്ന് നിരവധി കുട്ടികൾ അരൂരിലെ സ്കൂളുകളിലും എത്തുന്നുണ്ട്. കുമ്പളങ്ങിയിൽനിന്ന് ചെമ്മീൻ പീലിങ് തൊഴിലാളികളും അരൂരിലെ പീലിങ് ഷെഡുകളിൽ എത്തുന്നുണ്ട്. പീലിങ് തൊഴിലാളികൾക്ക് നിലവിൽ ഷെഡുകളിൽ എത്താൻ കഴിയാത്ത അവസ്ഥയായി.
Show Full Article
TAGS:LOCAL NEWS 
Next Story