Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണവും പുരസ്‌കാര...

അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

text_fields
bookmark_border
കൊച്ചി: പഞ്ചവാദ്യതിമിലാചാര്യന്‍ ചോറ്റാനിക്കര നാരായണമാരാരുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ചോറ്റാനിക്കര നാരായണമാരാര്‍ സ്മാരക ട്രസ്്റ്റി​െൻറ ആഭിമുഖ്യത്തില്‍ അനുസ്മരണവും വാദ്യകലാരത്‌ന-സുവര്‍ണമുദ്ര പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്്റ്റ് നാലിന് വൈകീട്ട് മൂന്നു മണിക്ക് ചോറ്റാനിക്കര എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജസ്റ്റിസ് ബി. െകമാല്‍പാഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം. മാധവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമായിരുന്ന എന്‍.കെ. ദാമോദരന് നവനാരായം ബഹുമതി പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. നടന്‍ ജയറാം സുവര്‍ണമുദ്ര സമര്‍പ്പണവും നടന്‍ രമേഷ് പിഷാരടി വാദ്യകലാരത്‌ന അവാര്‍ഡ് സമര്‍പ്പണവും നടത്തും. തുടര്‍ന്ന് ചോറ്റാനിക്കര ദേവീക്ഷേത്രസന്നിധിയിലെ നടപ്പന്തലില്‍ ചോറ്റാനിക്കര സത്യന്‍നാരായണമാരാരുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യവും അരങ്ങേറും. വാര്‍ത്തസമ്മേളനത്തില്‍ ട്രസ്റ്റ് ഭാരവാഹികളായ സത്യന്‍ നാരായണമാരാര്‍ , സുഭാഷ് നാരായണമാരാര്‍, സേതു നാരായണമാരാര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story