Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോപ്പുംപടി -മുതൽ...

തോപ്പുംപടി -മുതൽ ഫോർട്ട്​കൊച്ചി വരെ ട്രാം സർവിസ് പരിഗണിക്കും -^എ.പി.എം. മുഹമ്മദ് ഹനീഷ്

text_fields
bookmark_border
തോപ്പുംപടി -മുതൽ ഫോർട്ട്കൊച്ചി വരെ ട്രാം സർവിസ് പരിഗണിക്കും --എ.പി.എം. മുഹമ്മദ് ഹനീഷ് മട്ടാഞ്ചേരി: തോപ്പുംപടി മുതൽ ഫോർട്ട്കൊച്ചി വരെ ട്രാം സർവിസ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച അഭിമുഖത്തിലാണ് മുഹമ്മദ് ഹനീഷ് ഇക്കാര്യമറിയിച്ചത്. നിലവിെല റോഡ് ഗതാഗതത്തിന് സമാന്തമായി പ്രത്യേക ട്രാക്കിലൂടെ സഞ്ചരിക്കുന്ന ചെറിയ ട്രെയിൻ സംവിധാമാണ് ട്രാം. മെട്രോ റെയിൽ പദ്ധതി ഫോർട്ട്കൊച്ചിയിലേക്ക് നീട്ടുന്ന കാര്യം സാങ്കേതിക കാരണങ്ങളാൽ തൽക്കാലം പരിഗണനയിൽ ഇല്ലെങ്കിലും എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ടില്ല. മട്ടാഞ്ചേരിയുടെ പൗരാണികതയും ഫോർട്ട്കൊച്ചിയുടെ പൈതൃകവും കോർത്തിണക്കി ഏഴ് പദ്ധതികൾക്കാണ് കേന്ദ്രത്തി​െൻറ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഇതിൽ ആറ് പദ്ധതികളും അടുത്ത വർഷം ജൂണിനുള്ളിൽ പൂർത്തിയാക്കാമെന്നുറപ്പുണ്ടെന്നും ഹനീഷ് പറഞ്ഞു. ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ജെട്ടി സംബന്ധിച്ചുണ്ടായ വിവാദത്തിലും സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ കോലാഹലങ്ങളിലും ദുഃഖമുണ്ട്. ചീനവലകൾ ഇല്ലാതാക്കി ഒരു വികസനവും ലക്ഷ്യമാക്കുന്നില്ലെന്ന് ഹനീഷ് ഉറപ്പുനൽകി. 45 ബോട്ട് ജെട്ടികളും 76 ബോട്ടുകളും ഉൾപ്പെടുത്തി 76 കി.മീറ്റർ ബോട്ട് യാത്രയാണ് ബൃഹത്തായ വാട്ടർ മെട്രോ പദ്ധതിയിൽ ലക്ഷ്യമാക്കുന്നത്. കൽവത്തി- രാമേശ്വരം കനാൽ ശുചീകരണം സർക്കാർ അനുവദിക്കുകയാണെങ്കിൽ കൊച്ചി മെട്രോ ഏറ്റെടുക്കാൻ തയാറാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. കാക്കനാട്ടേക്കുള്ള മെട്രോ റെയിൽ മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. 11 കിലോമീറ്ററിൽ 11 സ്റ്റേഷനുകളോടെ 2310 കോടിയുടെ പദ്ധതിയാണിത്. ആലുവയിൽ നെടുമ്പാശ്ശേരി വിമാനത്താവളം വെരയും തുടർന്ന് അങ്കമാലി വരെയും മെട്രോ റെയിൽ നീട്ടുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. ചേംബർ പ്രസിഡൻറ് രാജേഷ് അഗർവാൾ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷൈനി മാത്യു, കൗൺസിലർ ടി.കെ. അഷ്റഫ്, അഡ്വ. സാജൻ മണ്ണാളി, വിശ്വനാഥ് അഗർവാൾ, ജി.പി. ഗോയൽ, ബേബി ജോൺ ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചേംബർ വൈസ് പ്രസിഡൻറ് മധുസൂദൻ ഗുപ്ത നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story