Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ കിതക്കുന്നു- ^ചന്ദ്രൻപിള്ള

text_fields
bookmark_border
പ്രധാനമന്ത്രി ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ കിതക്കുന്നു- -ചന്ദ്രൻപിള്ള കൊച്ചി: പ്രധാനമന്ത്രി മോദി ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ കിതക്കുകയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള. ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 20ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ബി.ഇ.എ(കെ) സംസ്ഥാന പ്രസിഡൻറ് സി.ആർ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, മുൻ പ്രസിഡൻറ് എ.കെ. രമേശ് എന്നിവർ സംസാരിച്ചു. ബെഫി ജില്ല സെക്രട്ടറി സുശീൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് സി.ആർ. രവീന്ദ്രൻ പതാക ഉയർത്തി. രമീഷ് രക്തസാക്ഷി പ്രമേയവും ബിജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി രഞ്ജൻ രാജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ പ്രസിഡൻറ് കെ. കൃഷ്ണൻ, ബി.ഇ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. മോഹനൻ (പ്രസി), ആർ. ജയശ്രീ, ജി. സന്തോഷ് (വൈസ് പ്രസി), എൻ.എസ്. ശിവകുമാർ (ജന. സെക്ര), മധുകുമാരൻ നായർ, രമീഷ് (അസി. സെക്ര), കെ. സതീശൻ (ട്രഷ), കെ.പി. പ്രഭാകരൻ, ബിജു (ഓർഗ. സെക്ര)
Show Full Article
TAGS:LOCAL NEWS 
Next Story