Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിഫ്‌ദുല്‍ ഖുര്‍ആന്‍...

ഹിഫ്‌ദുല്‍ ഖുര്‍ആന്‍ ബ്ലോക്ക്​ ശിലാസ്ഥാപനം

text_fields
bookmark_border
മൂവാറ്റുപുഴ: നാലുപതിറ്റാണ്ടായി പ്രവർത്തിക്കുന്ന പേഴക്കാപ്പിള്ളി ജാമിഅ ബദ്‌രിയ അറബിക് കോളജ് വൈജ്ഞാനികരംഗത്ത് നൽകുന്ന സംഭാവനകൾ ഉന്നതമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹിഫ്‌ദുല്‍ ഖുര്‍ആന്‍ ബ്ലോക്കി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അബ്ഖ ക്ഷേമനിധി വിഹിതം അേദ്ദഹം ഏറ്റുവാങ്ങി. ബദ്‌രിയ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഹസന്‍, ജനറല്‍ സെക്രട്ടറി സി.ബി. മുഹമ്മദ്, അബ്ഖ പ്രസിഡൻറ് കെ.എഫ്. റഹ്മത്തുല്ല മൗലവി, ട്രസ്റ്റ് സെക്രട്ടറി കെ.പി. അബ്ദുസ്സലാം മൗലവി, ട്രഷറര്‍ ടി.പി. മൈതീന്‍, പ്രിന്‍സിപ്പൽ കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി ഇ.എ. അബ്ദുല്‍ ഗഫൂര്‍, ജമാഅത്ത് പ്രസിഡൻറ് അസീസ് പാണ്ട്യാരപ്പിള്ളി, പി.എ. ബഷീര്‍, ഇര്‍ഷാദിയ ട്രസ്റ്റ് ചെയര്‍മാന്‍ സെയ്ദുമുഹമ്മദ് ഖാസിമി, കെ.എ. ഹംസ മൗലവി, അബ്ദുല്‍ഷുക്കൂര്‍ മൗലവി തുടങ്ങിയവര്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story