Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള മർച്ചൻറ്സ് ചേംബർ...

കേരള മർച്ചൻറ്സ് ചേംബർ ബിസ്മി കപ്പ്

text_fields
bookmark_border
കൊച്ചി: കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്‌സ് യൂത്ത് വിങ് സംഘടിപ്പിക്കുന്ന 18ാമത് ഓൾ ഇന്ത്യ ഡേ ആൻഡ് നൈറ്റ് ഇൻഡോർ ക്രിക്കറ്റ് ടൂർണമ​െൻറ് ' -2018'​െൻറ സമാപനസമ്മേളനം ചീഫ് സെക്രട്ടറി ടോം ജോസ് ഞായറാഴ്ച വൈകീട്ട് ആറിന് ഉദ്ഘാടനം നിർവഹിക്കും. രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിലെ സാംസ്കാരിക പ്രമുഖർ പങ്കെടുക്കും. നാലു ദിവസമായി നടന്നുവരുന്ന ടൂർണമ​െൻറിൽ ഗൾഫിൽ നിന്നടക്കം 52 ടീമുകൾ പങ്കെടുത്തിരുന്നു. കൂടാതെ, ഇതോടനുബന്ധിച്ച് ക്യാമലിനുമായി സഹകരിച്ച് കുട്ടികൾക്ക് പെയിൻറിങ് മത്സരവും നടക്കും. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രാവിലെ 11നുമുമ്പ് ബന്ധപ്പെടണം. ഫോൺ: 9895432815, 9388688111. അലങ്കാരമത്സ്യ മേഖലയുടെ വികസനത്തിന് ദേശീയതലത്തിൽ സംയുക്ത ഗവേഷണ പദ്ധതി കൊച്ചി: രാജ്യത്തെ അലങ്കാരമത്സ്യ മേഖലയുടെ വികസനത്തിന് ദേശീയതലത്തിൽ സംയുക്ത ഗവേഷണ പദ്ധതി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ ഇന്ത്യയിലെ ഏഴ് ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അലങ്കാരമത്സ്യ വിത്തുൽപാദനം, കൃഷി, വിപണനം എന്നിവ വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ശക്തമായ വിപണന ശൃംഖലകൾ ഒരുക്കി അലങ്കാരമത്സ്യ ഗ്രാമങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി ഊന്നൽ നൽകും. കൃത്രിമ തീറ്റ ഉൽപാദനം, രോഗനിർണയം, വിപണി സാധ്യതകൾ സൃഷ്്ടിക്കൽ, കർഷകർക്ക് പരിശീലനം, സംരംഭകത്വം തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റ് പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സി.എം.എഫ്.ആർ.ഐയിൽ നടന്ന ചടങ്ങിൽ ഭാരതീയ കാർഷിക ഗവേഷണകേന്ദ്രം (ഐ.സി.എ.ആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രാദേശിക അലങ്കാരമത്സ്യ വിത്തുൽപാദന കേന്ദ്രങ്ങൾക്ക് അവസരമൊരുക്കുമെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. സി.എം.എഫ്.ആർ.ഐക്കുപുറമെ, ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജലമത്സ്യ കൃഷിഗവേഷണ സ്ഥാപനം, ബാരക്പൂരിലെ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനം, ലഖ്നോ ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് ജെനിറ്റിക് റിസോഴ്സസ്, ചെന്നൈയിലെ കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണസ്ഥാപനം, മുംബൈയിലെ കേന്ദ്ര ഫിഷറീസ് വിദ്യാഭ്യാസ സ്ഥാപനം, ഉത്തരാഖണ്ഡിലെ ഡയറക്ടറേറ്റ് ഓഫ് കോൾഡ്വാട്ടർ റിസർച്ച് സ്ഥാപനങ്ങളാണ് സംയുക്തഗവേഷണ പദ്ധതിയിൽ പങ്കാളികളാകുന്നത്. സി.ഐ.എഫ്.ടി ഡയറടക്ടർ ഡോ. സി.എൻ. രവിശങ്കർ, ഡി.സി.എഫ്.ആർ ഡയറക്ടർ ഡോ. ദേബാജിത് ശർമ, ഡോ.കെ. മധു, ഡോ ഇമെൽഡ ജോസഫ് സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story