Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹനാന്​...

ഹനാന്​ പിന്തുണയറിയിച്ച് വനിത കമീഷൻ

text_fields
bookmark_border
കൊച്ചി: ഹനാനെ സന്ദർശിച്ച സംസ്ഥാന വനിത കമീഷൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സമൂഹത്തിലെ മഹാഭൂരിപക്ഷത്തി​െൻറ പിന്തുണയും ഹനാനുണ്ട്. സൈബർ ആക്രമണത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തതിനുപുറെമ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സന്ദർശനശേഷം അധ്യക്ഷ എം.സി. ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന വലിയ വിഷയമാണ് സൈബര്‍ ആക്രമണം. വനിത കമീഷന്‍ അംഗങ്ങള്‍ക്കും നോവലിസ്റ്റ് ഹരീഷി​െൻറ കുടുംബത്തിനും അത് നേരിടേണ്ടിവന്നു. സൈബറിടങ്ങളില്‍ ചിലര്‍ മലയാളഭാഷയെ വ്യഭിചരിക്കുകയാണ്. കടുത്ത ഭാഷയില്‍ ഇതിനെ അപലപിക്കുന്നു. ഒരു തരത്തിലുമുള്ള സൈബര്‍ ആക്രമണങ്ങളും പാടില്ല. സൈബര്‍ ആക്രമണങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗങ്ങള്‍ കടുത്തതാണ്. ഒരു സ്ത്രീയെ സംബന്ധിച്ച് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഹനാനുനേരെ ചിലര്‍ നടത്തിയ പദപ്രയോഗങ്ങളുടെയും മറ്റും സ്‌ക്രീന്‍ ഷോട്ടുകള്‍ കമീഷന് ലഭിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. പഠനത്തിനും ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണ് കമീഷൻ മടങ്ങിയത്.
Show Full Article
TAGS:LOCAL NEWS 
Next Story