Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി ആൻഡ്​ ടി കോളനി...

പി ആൻഡ്​ ടി കോളനി പുനരധിവാസ ഭവനശിലാസ്ഥാപനം 31ന്

text_fields
bookmark_border
കൊച്ചി: ഗാന്ധിനഗർ പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസ ഭവന സമുച്ചയത്തി​െൻറ ശിലാസ്ഥാപനം ഇൗ മാസം 31ന് നടക്കും. തോപ്പുംപടി രാമേശ്വരം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ രാവിലെ 11ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. നഗരസഭ അതിർത്തിക്കുള്ളിൽതന്നെ ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മുണ്ടംവേലിയിൽ പാർപ്പിടസമുച്ചയം നിർമിക്കുന്നതെന്ന് ചെയർമാൻ സി.എൻ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 70 സ​െൻറിൽ രണ്ട് ബ്ലോക്കുകളിലായി 88 വീടുകളുള്ള പാർപ്പിട സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 400 സ്ക്വയർഫീറ്റിൽ രണ്ട് കിടപ്പുമുറികൾ, സ്വീകരണ മുറി, അടുക്കള, ശൗചാലയം എന്നിവയടങ്ങുന്നതാണ് ഓരോ വീടുകളും. ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി അനുവദിച്ച് നൽകുന്ന തുകക്കു പുറമെ അധികമായി വരുന്നത് പൊതുമേഖല ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടടക്കമുള്ളവയിൽനിന്ന് കണ്ടെത്തും. അടുത്ത കാലവർഷത്തിനു മുമ്പ് കോളനി നിവാസികളുടെ മുണ്ടംവേലിയിലേക്കുള്ള പുനരധിവാസം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story