Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്തെ ഏറ്റവും...

രാജ്യത്തെ ഏറ്റവും ഉയർന്ന സിമൻറ്​ വില കേരളത്തിൽ

text_fields
bookmark_border
െകാച്ചി: സിമൻറ് വില വർധന നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാതെ സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കേരള സിമൻറ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരു മാസം മാത്രം കമ്പനികൾ കേരളത്തിൽനിന്ന് കൊള്ളയടിച്ചത് 50 കോടിയാണ്. കൃത്രിമക്ഷാമത്തിലൂടെ സംഘം ചേർന്ന് വില വർധന നടപ്പാക്കിയതിന് രാജ്യത്തെ 10 പ്രമുഖ സിമൻറ് കമ്പനികൾക്ക് കോമ്പറ്റീഷൻ കമീഷൻ ഒാഫ് ഇന്ത്യ 6314 േകാടി രൂപയാണ് അടുത്ത കാലത്ത് പിഴ ചുമത്തിയത്. ഇതിനെതിരെ കമ്പനികൾ അപ്പീൽ നൽകിയെങ്കിലും ഇത് തള്ളിയ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ൈട്രബ്യൂണൽ പിഴ അടക്കാൻ ഉത്തരവിടുകയും ചെയ്തു. ശിക്ഷ ഏറ്റുവാേങ്ങണ്ടിവന്ന പത്ത് സ്വകാര്യ കമ്പനികളിൽ എട്ടും സംസ്ഥാനത്തെ പ്രമുഖ വിതരണക്കാരാണ്. കർണാടകയിൽ 320 രൂപക്ക് വിൽപന നടത്തുന്ന പ്രമുഖ ബ്രാൻഡുകളുടെ കേരളത്തിലെ വില 390-400 രൂപയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഒരു മാസത്തിനിടെ 30-40 രൂപയുടെ വർധനവാണ് ഇൗ കമ്പനികൾ കേരളത്തിൽ നടപ്പാക്കിയത്. ഇനി ലോറി സമരത്തി​െൻറ പേരുപറഞ്ഞും വില ഉയർത്തും. സ്വകാര്യ കമ്പനികൾ അകാരണമായി വില കൂട്ടി ഉപഭോക്താക്കളെ കൊള്ളയടിക്കുേമ്പാൾ അതിന് പിന്തുണ നൽകുന്ന സമീപനമാണ് മലബാർ സിമൻറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഉൽപാദനം വർധിപ്പിക്കാൻ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. വ്യാപാരികൾക്ക് ഏജൻസി നൽകാൻപോലും ഇവർ തയാറാകുന്നില്ല. ഇതിനുപിന്നിൽ കമ്പനിയിലെ മാർക്കറ്റിങ് വിഭാഗത്തി​െൻറ കള്ളക്കളി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡൻറ് ടോണി തോമസും സെക്രട്ടറി സിറാജുദ്ദീനും പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.ബി. സുധാകരൻ, ടി.എ. സലിം എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story