Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലോട്ടിങ്​ ഡോക്ക്...

ഫ്ലോട്ടിങ്​ ഡോക്ക് പുറംകടലിൽ എത്തിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: നീർക്കുന്നം തീരത്തടിഞ്ഞ േഫ്ലാട്ടിങ് ഡോക്ക് രണ്ടുദിവസത്തെ അശ്രാന്തപരിശ്രമത്തിനൊടുവിൽ പുറംകടലിലേക്ക് നീക്കി. 16ന് പുലർച്ചെ നിയന്ത്രണംതെറ്റി തീരത്തടിഞ്ഞ അബൂദബി അൽഫത്താൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ഡോക്കാണ് വെള്ളിയാഴ്ച രാവിലെ 11ഓടെ പുറംകടലിലേക്ക് മാറ്റിയത്. തീരത്തെ കടൽഭിത്തിയോടു ചേർന്ന് അടിഭാഗം മണ്ണിലുറച്ച ഡോക്ക് കൊല്ലത്തുനിന്ന് എത്തിച്ച മൂന്ന് മത്സ്യബന്ധന ബോട്ടുകളിൽ വടമുറപ്പിച്ച് വലിച്ച് ടഗ്ഗിന് അടുത്തെത്തിച്ചു. തുടർന്ന് ചെന്നൈയിൽ നിന്നെത്തിച്ച കൂറ്റൻ വടം ടഗ്ഗും ഡോക്കുമായി ബന്ധിപ്പിച്ച് ഉച്ചക്ക് ഒന്നോടെ പുറംകടലിൽ എത്തിക്കുകയായിരുന്നു. ഡോക്കിലുണ്ടായിരുന്ന ആഡംബര ബോട്ട്, സ്പീഡ് ബോട്ട്, ബാർജ് എന്നിവയുടെ സുരക്ഷ ഉറപ്പാക്കിയശേഷം കൊല്ലം ഹാർബറിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച വൈകീട്ടോടെ കൊല്ലത്തെത്തും. അറ്റകുറ്റപ്പണി നടത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി അബൂദബിയിലേക്ക് കൊണ്ടുപോകുമെന്ന് കൊല്ലത്തെ പാക്സ് ഷിപ്പിങ് കമ്പനി അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story