Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡനശ്രമം: ഒളിവിൽ പോയ ...

പീഡനശ്രമം: ഒളിവിൽ പോയ എ.എസ്​.​െഎ രണ്ടുവർഷത്തിനുശേഷം അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചശേഷം ഒളിവിൽ കഴിഞ്ഞ എ.എസ്.ഐ രണ്ടുവർഷത്തിനുശേഷം അറസ്റ്റിൽ. പുന്നപ്ര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന സാംമോനെയാണ് (55) ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2016 ആഗസ്റ്റിലാണ് സംഭവം. മറ്റൊരു കേസി​െൻറ കാര്യം സംസാരിക്കാനെന്ന വ്യാജേന ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലേക്ക് വൈകീട്ട് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവെച്ചതിനെത്തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി മോചിപ്പിച്ചു. പെൺകുട്ടി നൽകിയ പരാതിയിൽ സാംമോനെതിരെ പുന്നപ്ര പൊലീസ് കേസെടുെത്തങ്കിലും ഒളിവിൽ പോയി. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ 11ഓടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story