Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തക്കറ ഉണങ്ങാതെ കരൂർ

രക്തക്കറ ഉണങ്ങാതെ കരൂർ

text_fields
bookmark_border
അമ്പലപ്പുഴ: ദേശീയപാതയിൽ കരൂരിലെ രക്തക്കറ ഉണങ്ങുന്നില്ല. രണ്ടുവർഷത്തിനിടയിൽ ഏഴാമത്തെ വാഹനാപകടത്തിനാണ് നാട്ടുകാർ സാക്ഷിയാകേണ്ടിവന്നത്. 12ഒാളം പേരാണ് വിവിധ അപകടങ്ങളിൽ മരിച്ചത്. ഇതിനുപുറമെയാണ് മരണത്തോട് മല്ലടിച്ച് ജീവിക്കുന്നവർ. നേരം വൈകുന്നതോടെ കരൂർ പ്രദേശം കൂരിരുട്ടിലാകും. വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ജനങ്ങളുടെ ഏറെനാളത്തെ ആവശ്യത്തിന് പരിഹാരമായിട്ടില്ല. ദേശീയപാതയോരത്തെ കച്ചവടസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് സഹായം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ഇതുവഴി വന്ന മറ്റ് വാഹനങ്ങളുടെ വെളിച്ചം മാത്രമായിരുന്നു ആശ്രയം. കരൂർ ഗവ. ന്യൂ എൽ.പി സ്കൂളിന് മുന്നിലാണ് അപകടങ്ങളിൽ ഏറെയും നടന്നിട്ടുള്ളത്. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ദേശീയപാതയിലെ പൊക്കം കൂടിയ ഭാഗമായതിനാൽ ഇരുദിശയിൽനിന്നുള്ള വാഹനങ്ങൾ പരസ്പരം ശ്രദ്ധയിൽപെടുന്നത് അടുത്തെത്തുമ്പോൾ മാത്രമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story