Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങൾക്ക്​ ഭീഷണിയായി...

ജനങ്ങൾക്ക്​ ഭീഷണിയായി ജില്ല ആശുപത്രിക്ക്​ പിന്നിലെ ആൽമരവും കാട​ും

text_fields
bookmark_border
ആലപ്പുഴ: ജനറൽ ആശുപത്രിക്ക് പിന്നിെല കാടുപിടിച്ച് കിടക്കുന്ന പ്രദേശം പരിസരവാസികൾക്ക് ഭീഷണിയാകുന്നു. കെട്ടിടത്തിലെ പഴയ ശൗചാലയത്തിന് മുകളിലൂടെ വളരുന്ന ആൽമരം മതിലിന് അപ്പുറമുള്ള താമസക്കാർക്കാണ് ദുരിതമാകുന്നത്. കാറ്റും മഴയും കനത്തതോടെ ഉയരത്തിൽ പന്തലിച്ചുനിൽക്കുന്ന മരത്തിന് കീഴെ താമസിക്കുന്ന ജനങ്ങൾ പേടിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം മരത്തി​െൻറ ചില്ലയൊടിഞ്ഞ് രണ്ട് വീടുകൾക്ക് മധ്യേ വീണത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കലക്ടർക്ക് കൊടുത്ത പരാതിയിേന്മൽ ആൽമരത്തിന് സമീപത്തെ പാലമരം മുറിച്ചുമാറ്റിയിരുന്നു. ആൽമരം ഇപ്പോഴും ഭീഷണിയായി തുടരുന്നു. കലക്ടർക്കും നഗരസഭ അധികൃതർക്കും ബന്ധപ്പെട്ടവർ പരാതി നൽകി. കെട്ടിടത്തിനും ജനങ്ങൾക്കും അപകടകരമായി ധാരാളം മരങ്ങൾ ഇൗ പരിസരങ്ങളിലുണ്ട്. ഇത് മുറിച്ചുമാറ്റണമെന്ന് വനം വകുപ്പിനും കലക്ടർക്കും പരാതി കൊടുത്തിട്ടുെണ്ടന്ന് െഡപ്യൂട്ടി സൂപ്രണ്ട് ഡോ. സിദ്ധാർഥൻ പറഞ്ഞു. മരം വീണ് തങ്ങൾക്ക് എെന്തങ്കിലും സംഭവിക്കുേമ്പാഴേ അധികൃതർ ഇതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് സമീപവാസിയായ കണ്ണാട്ട് പുരയിടത്തിൽ കെ. മണി പറഞ്ഞു. കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് കൊതുകി​െൻറയും ഇഴജന്തുക്കളുടെയും ശല്യമാണ്. തെരുവുനായ്ക്കളുടെ ശല്യം വേറെ. ആശുപത്രിയുടെ മതിലിന് സമീപത്തെ ഒാട വൃത്തിയാക്കിയിട്ട് നാളുകേളറെയായി. ചവറുകൾ ചാക്കുകളിൽ കെട്ടി ഒാടയിൽ ഇട്ടിരിക്കുന്നതിനാൽ മലിനജലം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് പ്രദേശത്ത് ദുർഗന്ധമാണ്. കുട്ടികൾ ഇനി കണക്കിനെ പേടിക്കേണ്ട മണ്ണഞ്ചേരി: കളിയിലൂടെ സംഖ്യാബോധം ഉറപ്പിക്കാനും കുട്ടികളുടെ പേടി മാറ്റാനും ചേര്‍ത്തല ബി.ആര്‍.സിയുടെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ലാബ് ഒരുക്കി ഗണിത ശില്‍പശാല നടത്തി. സ്ഥാനവില, കണക്കിലെ അടിസ്ഥാന ശാസ്ത്രം, ചതുഷ്‌ക്രിയയിലെ അവബോധം തുടങ്ങിയ കണക്കിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം. വലയില്‍ ഉപയോഗിക്കുന്ന പൊങ്ങ്, ഫോം ബോര്‍ഡ്, സണ്‍പാക്ക് ഷീറ്റ്, ഗോലി, വിവിധ കളറിലുള്ള വളകളും മുത്തുകളും, ടോക്കണുകള്‍, ഡൈസ്, സംഖ്യകള്‍ അടയാളപ്പെടുത്തിയ സ്റ്റിക്കറുകൾ, ബില്‍ഡിങ് ബ്ലോക്ക്, കുടക്കമ്പികള്‍ തുടങ്ങിയ സാമഗ്രികള്‍കൊണ്ടാണ് ഗണിതശാസ്ത്ര ലാബ് ഒരുക്കിയത്. മണ്ണഞ്ചേരി പഞ്ചായത്തുതല ശില്‍പശാല കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്തിലെ അഞ്ച് എല്‍.പി സ്‌കൂളുകളിലെ അധ്യാപകരാണ് പങ്കെടുത്തത്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. നവാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മിനിമോള്‍, ഹെഡ്മിസ്ട്രസ് പി.കെ. സാജിത, ബി.ആര്‍.സി കോഓഡിനേറ്റര്‍ ശ്രീദേവി, വിധുബാല എന്നിവര്‍ സംസാരിച്ചു. െട്രയിനര്‍മാരായ ആര്‍. പ്രസന്നകുമാരി, എസ്. സുമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story