Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശുചീകരണത്തിന്​ തദ്ദേശ...

ശുചീകരണത്തിന്​ തദ്ദേശ സ്ഥാപനങ്ങൾക്ക് മൂന്നുലക്ഷം വരെ വിനിയോഗിക്കാം -ധനമന്ത്രി

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളം ഇറങ്ങുന്ന മുറക്ക് വൃത്തിയാക്കൽ പ്രവൃത്തികൾ നടത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപവരെ വിനിയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി തോമസ് െഎസക്. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം കലക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബണ്ടുകൾ പൊളിഞ്ഞുപോയത് പുനഃസ്ഥാപിക്കുക എന്നതാണ് കുട്ടനാട്ടിൽ അടിയന്തര സാഹചര്യത്തിൽ ചെയ്യാനുള്ളത്. അതിന് സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. പാടശേഖര സമിതികൾക്ക് ആ ചുമതല നൽകും. മട വീണ് കൃഷി നശിച്ചവർക്ക് ഇൻഷുറൻസ് ഉള്ളതിനായാലും ഇല്ലാത്തതിനായാലും സാമ്പത്തിക സഹായം ഉറപ്പാക്കും. കുട്ടനാട് നേരിടുന്ന വലിയ ഭീഷണി കുടിവെള്ളത്തി​െൻറ കുറവാണ്. ഇത് പരിഹരിക്കാൻ 241 കോടിയുടെ കുട്ടനാട് കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് ജല അതോറിറ്റി അനുമതി നൽകിയിട്ടുണ്ട് . കുട്ടനാടി​െൻറ പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുന്ന വിധത്തിൽ ബൃഹത്തായ പാക്കേജ് തന്നെ ആവിഷ്‌കരിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട് താലൂക്ക് ആശുപത്രി പുനർനിർമിക്കും. വെള്ളപ്പൊക്കം ബാധിക്കാത്തവിധം ആയിരിക്കും പുനർനിർമാണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ള കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച തുക എത്രയും പെട്ടെന്ന് നൽകും. ആധാർ ഉൾപ്പെടെ ചില രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതുണ്ട് . ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് സത്വര നടപടി സ്വീകരിക്കും. കുട്ടനാട്ടിലെ ജലമലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് സർക്കാർ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. അതി​െൻറ ഭാഗമാണ് ഇപ്പോൾ നടന്നുവരുന്ന ആലപ്പുഴ നഗരത്തിലെ കനാലുകളും തോടുകളും വൃത്തിയാക്കുന്നതിനുള്ള പ്രവൃത്തികൾ. ആദ്യ കനാൽ വൃത്തിയാക്കിത്തുടങ്ങി. ശുദ്ധീകരിച്ച വെള്ളം കനാലിലേക്ക് വരുന്ന വിധത്തിലുള്ള സംവിധാനമാണ് നടപ്പാക്കുക. കുട്ടനാട്ടിലേതുൾെപ്പടെ നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനും പരിപാടികൾ ആവിഷ്‌കരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത് ചേരും. കൈനകരിയിലെയും നെഹ്‌റു ട്രോഫി വാർഡിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തിയശേഷമാണ് മന്ത്രി എത്തിയത്. തണ്ണീര്‍മുക്കം ബണ്ട്: ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതം -മന്ത്രി പി. തിലോത്തമന്‍ ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട് ഉദ്ഘാടനം ചെയ്യാത്തതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന ചെന്നിത്തലയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. തണ്ണീര്‍മുക്കം ബണ്ടി​െൻറ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്. ബണ്ടി​െൻറ മണല്‍ചിറയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാത്തതിനാലാണ് ബണ്ട് ഉദ്ഘാടനം ചെയ്യാത്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അസൗകര്യംമൂലമാണ് ഉദ്ഘാടനം നീളുന്നതെന്ന യു.ഡി.എഫ് പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ടില്‍ കൂടി ഇപ്പോഴും ജലം ഒഴുകുന്നുണ്ട്. 50 വര്‍ഷത്തിന് മുമ്പ് സ്ഥാപിച്ച തണ്ണീര്‍മുക്കം ബണ്ട് ഒട്ടേറെ വെള്ളപ്പൊക്കങ്ങെളയും അതിജീവിച്ചു. അപ്പോഴൊന്നും ഇല്ലാത്ത വിവാദങ്ങളാണ് ഇപ്പോള്‍ യു.ഡി.എഫ് അഴിച്ചുവിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാൽപേതാളം ചെറുതും വലുതുമായ അഴിമുഖങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. അതില്‍ ഭൂരിഭാഗവും അടഞ്ഞു. ഇപ്പോഴുള്ള അഴിമുഖങ്ങളില്‍കൂടി വെള്ളം വേണ്ടത്ര ശക്തമായ രീതിയില്‍ പോകുന്നില്ല. കടലിലെ വേലിയിറക്കത്തില്‍മാത്രമാണ് ശക്തമായ ഒഴുക്കുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story