Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബസിടിച്ച്​ ബൈക്ക്​ യാത്രിക​െൻറ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്​

text_fields
bookmark_border
കൊച്ചി : കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ എടപ്പാൾ സ്വദേശി അർജുൻ മരിച്ച കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഹൈകോടതി ഉത്തരവ്. ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നും അയാൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അർജു​െൻറ പിതാവ് കെ.എ. അശോക്കുമാർ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചി​െൻറ നിർദേശം. ഫെബ്രുവരി രണ്ടിന് എടപ്പാൾ-കുറ്റിപ്പുറം ദേശീയപാതയിൽ റിഹാൻ ഐ ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ വന്ന ബസ് അർജുൻ ഒാടിച്ച ബൈക്കിലേക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അർജുൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും ചങ്ങരംകുളം എസ്.ഐ കെ.പി. മനേഷ് ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഹരജിക്കാരൻ ആരോപിക്കുന്നു. കേസെടുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിയെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയ സിംഗിൾബെഞ്ച്, ഡ്രൈവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം അനുവദിച്ചില്ല. എന്നാൽ, എസ്.ഐ കെ.പി. മനേഷി​െൻറ അന്വേഷണം ശരിയായ ദിശയിലാവില്ലെന്ന ഹരജിക്കാര​െൻറ ആശങ്ക കണക്കിലെടുത്ത് സിംഗിൾ ബെഞ്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. മുമ്പ് മണൽ കയറ്റിവന്ന ടിപ്പർ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിനെ പ്രതിയാക്കി എസ്.ഐ കെ.പി. മനേഷ് കേസെടുത്തത് വിവാദമായിരുന്നു. അന്ന് എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഹൈകോടതി ആ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story