Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്​കരണ...

ബോധവത്​കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നു. കോലത്ത് ജെട്ടി, പള്ളാത്തുരുത്തി തോട്ടുകടവ്, കല്ലറ െജട്ടി, കായൽചിറ െജട്ടി, മണലോടി കോലോത്ത് ജെട്ടി, ചേങ്കരി, പരുത്തിവളവ് കിഴക്ക്, കോട്ടവളപ്പ് ഗുരുമന്ദിരം, പുളിങ്കുന്ന് ആശുപത്രി, പരുത്തിവളവ്, ഊരാളശ്ശേരി തുരുത്ത്, കട്ടച്ചിറ കുട്ടമംഗലം, ഭജനമഠം എന്നീ സ്ഥലങ്ങളിൽ ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവും നടത്തി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിലും ബോധവത്കരണവും നിരീക്ഷണവും മെഡിക്കൽ ക്യാമ്പുകളും നടന്നുവരുന്നു. ഫ്ലോട്ടിങ് ഡിസ്‌പെൻസറിയും പ്രവർത്തിക്കുന്നുണ്ട്. ആലുവയിൽനിന്ന് സമാഹരിച്ച സഹായധനം കൈമാറി ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ കഴിയുന്നവർക്കു വേണ്ടി ആലുവയിലെ വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ സമാഹരിച്ച എട്ട് ലോഡ് അവശ്യവസ്തുക്കൾ എം.പി. ഫൈസൽ അസ്ഹരി, സ്വാമി ശിവസ്വരൂപാനന്ദ, ഫാ. ടോമി ആലുങ്കൽ കാരോട് എന്നിവർ ചേർന്ന് കുട്ടനാട് തഹസിൽദാർ ആൻറണി സ്കറിയക്ക് കൈമാറി. ചെറുകായൽ, കുട്ടമംഗലം, ചേന്നംകരി, മുട്ടാർ, പച്ച, വെള്ളിയനാട് എന്നീ മേഖലകളിലേക്കാണ് ഇവ വിതരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story