Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാലകം...കേരള...

ജാലകം...കേരള സര്‍വകലാശാല

text_fields
bookmark_border
സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം: ബി.എഡ് ട്രെയിനിങ് കോളജുകളിലും യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സ​െൻററുകളിലും ബി.എഡിന് ഒഴിവുള്ള സീറ്റിൽ 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് മുമ്പ് അതത് കോളജുകളില്‍ ഹാജരാകണം. തീയതി നീട്ടി തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജില്‍ നടത്തുന്ന ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷ ഫോറം 110 രൂപക്ക് കോളജില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0479-2427615, 9446184311, 9961185754. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ രണ്ടാം വര്‍ഷ എം.എ/എം.കോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയ്ക്ക് പിഴയില്ലാതെ ആഗസ്റ്റ് എട്ടുവരെയും 50 രൂപ പിഴയോടെ 10 വരെയും 125 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. പരീക്ഷ സെപ്റ്റംബര്‍ 25ന് തുടങ്ങും. പരീക്ഷഫലം 2017 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ബി.എസ്സി (റെഗുലര്‍ 2016, ഇംപ്രൂവ്‌മ​െൻറ് 2015 അഡ്മിഷന്‍, സപ്ലിമ​െൻററി 2013 അഡ്മിഷന്‍, 2014 അഡ്മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 23നകം അപേക്ഷിക്കണം. മാര്‍ച്ചില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം), യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്, കാര്യവട്ടം (റെഗുലര്‍-2016 അഡ്മിഷന്‍, ഇംപ്രൂവ്‌മ​െൻറ്, സപ്ലിമ​െൻററി-2015 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓണ്‍ലൈനായി ആഗസ്റ്റ് 17നകം അപേക്ഷിക്കാം. കരട് മാര്‍ക്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍. 2017 സെപ്റ്റംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം െറഗുലര്‍/യു.ഐ.എം/ഈവനിങ്/ട്രാവല്‍ ആന്‍ഡ് ടൂറിസം) പരീക്ഷഫലം വെബ്‌സൈറ്റില്‍. പ്ലംബറെ നിയമിക്കുന്നു എന്‍ജിനീയറിങ് യൂനിറ്റില്‍ കരാറടിസ്ഥാനത്തില്‍ പ്ലംബറെ നിയമിക്കുന്നു. യോഗ്യത: എട്ടാം ക്ലാസ്, പ്ലംബിങ് ലൈസന്‍സ്, സാനിറ്ററി എൻജിനീയറിങ്ങില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 36. മാസവേതനം:18,000 രൂപ. അപേക്ഷ ആഗസ്റ്റ് ഏഴിനകം നൽകണം.
Show Full Article
TAGS:LOCAL NEWS 
Next Story