Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യുവി​െൻറ...

അഭിമന്യുവി​െൻറ കൊലപാതകം: ചോദ്യംചെയ്യൽ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയ ശേഷം മാത്രം -​േകാടതി

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ടെങ്കില്‍ അത് നിയമപരമായി നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയശേഷം മാത്രമേ പാടുള്ളൂവെന്ന് ഹൈകോടതി. പൊലീസ് പീഡനം ആരോപിച്ച് തമ്മനം ചക്കരപറമ്പ് സ്വദേശി എ.എച്ച്. സുനിത സമര്‍പ്പിച്ച ഹരജിയിലെ നടപടികള്‍ അവസാനിപ്പിച്ചാണ് ഹൈകോടതി നിര്‍ദേശം. കൊലക്കേസ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് പോലിസ് സംശയിക്കുന്ന ഷിജുവി​െൻറ ഭാര്യയാണ് സുനിത. പോലിസ് നിയമവിരുദ്ധമായി തടങ്കലില്‍വെച്ച് പീഡിപ്പിക്കുന്നതായി സുനിതക്കുവേണ്ടി ഹാജരായ അഡ്വ. എ. രാജസിംഹന്‍ വാദിച്ചു. കൊലക്കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് പോലിസ് പറയുന്നത്. ഈ മാസം ഒമ്പതിന് വീട് റെയ്ഡ് ചെയ്ത പോലിസ് സംഘം, രാത്രി 9.45 വരെ പിടിച്ചുവെച്ച് ചോദ്യംചെയ്തു. 12ന് പാലാരിവട്ടം പൊലീസ്സ്‌റ്റേഷനില്‍ രാത്രി ഒമ്പതുവരെ പിടിച്ചിരുത്തി. അവിടെനിന്ന് സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊണ്ടുപോയി 10.30നാണ് വിട്ടത്. കൊലക്കേസില്‍ പ്രതിയാക്കുമെന്ന് എ.സി.പി ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണി താങ്ങാനാവാതെ ബോധം നഷ്ടപ്പെട്ടെങ്കിലും പോലിസ് ഗൗനിച്ചില്ല. നിയമവിരുദ്ധമായാണ് ഇതെല്ലാം ചെയ്തിരിക്കുന്നത്. പോലിസ് പീഡനത്തിന് ഇരയായതിനാല്‍ നഷ്ടപരിഹാരം വേണമെന്നും രാജസിംഹന്‍ വാദിച്ചു. നിയമപ്രകാരം മാത്രമാണ് പോലിസ് നടപടി സ്വീകരിച്ചതെന്നും നോട്ടീസ് നല്‍കി മാത്രമേ വിളിച്ചുവരുത്തൂവെന്നും പോലിസ് കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി ഹരജിയിലെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story