Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം: 21ാം...

അഭിമന്യു വധം: 21ാം പ്രതിക്ക്​ ജാമ്യം

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ 21ാം പ്രതിക്ക് ജാമ്യം. തോപ്പുംപടി ആർ ആൻഡ് പി ക്രോസ് റോഡ് കളത്തിങ്കൽ കെ.െഎ. നിസാറിനാണ് (39) എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാകണമെന്നതടക്കമുള്ള നിർദേശങ്ങളോടെയാണ് ജാമ്യം. കേസിൽ ആദ്യമായാണ് ഒരു പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. കേസിൽ മൂന്നുദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം നിസാറിനെയും ചളിക്കവട്ടം കണിയാവെളി റോഡ് വടക്കാട്ട് വീട് ബി.എസ്. അനൂപിനെയും (37) വെള്ളിയാഴ്ച രാവിലെയാണ് തിരികെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഇരുവരെയും ജയിലിലേക്ക് അയച്ചിരുന്നു. ഉച്ചക്കുശേഷമാണ് നിസാറി​െൻറ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് ഡയറി അടക്കം പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, 17ാം പ്രതി നെട്ടൂർ നങ്ങ്യാരത്തുപറമ്പ് വീട്ടിൽ സെയ്ഫുദ്ദീ​െൻറ ജാമ്യാപേക്ഷ തള്ളി. ഇൗ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണിത്. അതിനിടെ, കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ പള്ളുരുത്തി സ്വദേശി സനീഷിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. കേസിലെ പ്രധാന പ്രതി മുഹമ്മദ് അടക്കം മൂന്ന് പ്രതികളെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ജൂലൈ രണ്ടിന് അർധരാത്രി 12.30 ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story