Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലികയെ പീഡിപ്പിച്ച​...

ബാലികയെ പീഡിപ്പിച്ച​ രണ്ടാനച്ഛന്​​ 30​ വർഷം തടവ്​

text_fields
bookmark_border
ആലപ്പുഴ: ആറുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ രണ്ടാനച്ഛന് 30 വർഷം തടവ് ശിക്ഷ. 2015 ഒാണക്കാലത്ത് സർക്കാർ ഹോമിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ആലപ്പുഴ സ്പെഷ്ൽ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളനുസരിച്ച് പത്തുവർഷം വീതം 30 വർഷം തടവും മൂന്നുലക്ഷം പിഴയുമാണ് വിധിച്ചത്. ശിക്ഷ 10 വർഷം ഒരുമിച്ചനുഭവിച്ചാൽ മതിയാകും. പിഴ അടക്കാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടു വർഷം വീതം കൂടുതൽ സാധാരണ തടവ് അനുഭവിക്കണം. പിഴ ഇയാളുടെ സ്വത്തിൽനിന്ന് ഇൗടാക്കണം. അതിൽ രണ്ട് ലക്ഷം രൂപ കുട്ടിയുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ നിേക്ഷപിക്കണം. വിധിപകർപ്പ് കിട്ടി 30 ദിവസത്തിനകം രണ്ട് ലക്ഷം രൂപ സർക്കാർ ഫണ്ടിൽനിന്ന് കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. അവധിക്കാലം കഴിഞ്ഞുവന്ന കുട്ടിയുടെ പെരുമാറ്റത്തിലും ശാരീരിക അസ്വസ്ഥതയിലും സംശയം തോന്നിയ ആയമാർ ഉൾപ്പെടെയുള്ളവർ കുട്ടിയെ വൈദ്യപരിശോധനക്കും കൗൺസലിങ്ങിനും വിധേയമാക്കിയപ്പോഴാണ് വിവരങ്ങൾ പുറത്തുവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story